സ്വന്തം ലേഖകന്‍: യുഎസില്‍ നാലു മക്കളെ വീട്ടിലാക്കി വിനോദസഞ്ചാരത്തിനു പോയ അമ്മ അറസ്റ്റില്‍. അമേരിക്കയിലെ ജോണ്‍സണ്‍ കൗണ്ടിയിലുള്ള ലോവ സിറ്റിയിലെ താമസക്കാരി എറിന്‍ ലീ മാക്കെയെയാണ് നാല് ആണ്‍ മക്കളെ വീട്ടില്‍ തനിച്ചാക്കി വിനോദസഞ്ചാരത്തിന് പോയ കുറ്റത്തിന് പോലീസ് അറസ്റ്റ് ചെയ്തത്. പതിനൊന്നു ദിവസം അവധിയെടുത്ത് ജര്‍മനിയിലേക്കാണ് എറിന്‍ ലീ മാക്കെ പറന്നത്.
12 വയസുള്ള രണ്ടു പേര്‍, ഏഴു വയസുള്ള ഒരാള്‍, ആറു വയസുള്ള നാലമന്‍ എന്നിങ്ങനെ നാലു കുട്ടികളാണ് വീട്ടിലുണ്ടായിരുന്നത്. മുതിര്‍ന്ന ഒരാളുടെ സംരക്ഷണത്തിലല്ലാതെ കുട്ടികളെ വീട്ടില്‍ തനിച്ചാക്കുന്നത് ജോണ്‍സണ്‍ കൗണ്ടിയില്‍ കുറ്റകരമാണ്. അയല്‍വീട്ടുകാര്‍ വിളിച്ചു പറഞ്ഞതനുസരിച്ച് പോലീസെത്തുമ്പോള്‍ ആണ്‍കുട്ടികള്‍ക്ക് എടുക്കാവുന്ന പാകത്തില്‍ വീട്ടില്‍ ഒരു തോക്കും സൂക്ഷിച്ചിരുന്നു.
21 വയസ് പൂര്‍ത്തായാകാത്ത ഒരാള്‍ക്ക് തോക്ക് ഉപയോഗിക്കാനുള്ള സൗകര്യം ഒരുക്കുന്നതും കുറ്റമാണ്. പോലീസ് ഉടന്‍ എറിനെ വിളിച്ച് തിരിച്ചെത്താന്‍ ആവശ്യപ്പെട്ടു. വിനോദസഞ്ചാരം മതിയാക്കി കഴിഞ്ഞ ദിവസം തിരിച്ചെത്തിയ എറിന്‍ അറസ്റ്റിലാകുകയും ചെയ്തും കുട്ടികളുടെ സംരംക്ഷണം സംബന്ധിച്ചു നിലവിലുള്ള നാലു ചട്ടങ്ങള്‍ ലംഘിച്ചെന്നു വ്യക്തമായതിനാലാണ് അറസ്റ്റെന്ന് പോലീസ് അറിയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല