1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 22, 2017

 

സ്വന്തം ലേഖകന്‍: അമേരിക്കയുടെ ഇരട്ടചങ്കന്‍! ലെഫ്റ്റനന്റ് ജനറല്‍ എച്ച് ആര്‍ മക്മാസ്റ്റര്‍ ട്രംപിന്റെ പുതിയ ദേശീയസുരക്ഷാ ഉപദേഷ്ടാവ്. സ്ഥാനമേറ്റ് മൂന്നാഴ്ചയ്ക്കുള്ളില്‍ രാജിവെയ്‌ക്കേണ്ടി വന്ന മൈക്കല്‍ ഫ്‌ലിന്നിനു പകരമാണ് മക്മാസ്റ്ററുടെ നിയമനം. യുഎസ് കരസേനയില്‍ ഇറാക്കിലും, അഫ്ഗാനിസ്ഥാനിലും സേവനം അനുഷ്ഠിച്ചിട്ടുള്ള മക്മാസ്റ്റര്‍ മികച്ച പ്രതിരോധ തന്ത്രജ്ഞനും ആരേയും കൂസാത്ത ഉദ്യോഗസ്ഥനായുമാണ് അറിയപ്പെടുന്നത്. പ്രതിഭാശാലിയും, പരിചയസമ്പത്തുമുള്ള വ്യക്തിയാണ് മക്മാസ്റ്ററെന്ന്, നിയമനം പ്രഖ്യാപിക്കവെ ട്രംപ് പറഞ്ഞു.

ഫല്‍ന്‍ സ്ഥാനം രാജിവെച്ചപ്പോള്‍, ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ താല്‍ക്കാലിക ചുമതല വഹിച്ചിരുന്ന റിട്ടയേര്‍ഡ് ആര്‍മി ലെഫ്റ്റനന്റ് ജനറല്‍ കീത്ത് കെല്ലോഗ്, നാഷണല്‍ സെക്യൂരിറ്റി കൗണ്‍സില്‍ ചീഫ് ഓഫ് സ്റ്റാഫാകുമെന്നും ട്രംപ് അറിയിച്ചു. റഷ്യയ്ക്കു ഉപരോധം ഏര്‍പ്പെടുത്താനുള്ള ട്രംപിന്റെ നീക്കങ്ങളെക്കുറിച്ച് ദേശീയ സുരക്ഷാ ഉപദേഷ്ടാവായിരുന്ന മൈക്കല്‍ ഫ്‌ലിന്‍ അവര്‍ക്ക് രഹസ്യമായി വിവരം നല്‍കിയതായി ആരോപണമുയര്‍ന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മൈക്കല്‍ ഫ്‌ലിന്‍ രാജി വെച്ചത്.

2007ല്‍ ഇറാഖ് അധിനിവേശക്കാലത്തു യുഎസ് സേനാ കമാന്‍ഡറായിരുന്നു മക്മാസ്റ്റര്‍. മേലധികാരികളെ കൂസാതെ അഭിപ്രായം തുറന്നടിക്കുന്നതില്‍ കുപ്രസിദ്ധനായ മക്മാസ്റ്റര്‍ റഷ്യന്‍ വിഷയത്തില്‍ ഉള്‍പ്പെടെ ട്രംപുമായി വിരുദ്ധ നിലപാടുകള്‍ ഉള്ളയാളാണ്. റഷ്യ സുരക്ഷാഭീഷണിയാണെന്ന പൊതു നിലപാടിനെ പിന്തുണയ്ക്കുന്ന മക്മാസ്റ്റര്‍ ഈ വിഷയത്തിലാകും ആദ്യം ട്രംപുമായി തെറ്റാന്‍ പോകുന്നതെന്നു നിരീക്ഷകര്‍ കരുതുന്നു. നേരത്തെ മൈക്കിള്‍ ഫ്‌ലിന്‍ സ്ഥാനമൊഴിഞ്ഞപ്പോള്‍ റിട്ട. വൈസ് അ!ഡ്മിറല്‍ റോബര്‍ട് ഹാവാഡിനെ ട്രംപ് ക്ഷണിച്ചെങ്കിലും വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി അദ്ദേഹം നിരസിക്കുകയായിരുന്നു. മക്മാസ്റ്റര്‍ ചുമതലയേല്‍ക്കുന്നതോടെ നിലവിലുള്ള ആക്ടിങ് എന്‍എസ്എ ജനറല്‍ കെയ്ത് കെല്ലോഗ് ട്രംപിന്റെ ദേശീയ സുരക്ഷാ സമിതി ചീഫ് ഓഫ് സ്റ്റാഫ് പദവി ഏറ്റെടുക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.