സ്വന്തം ലേഖകന്‍: സ്ത്രീകള്‍ക്ക് മുടി വളര്‍ത്താമെങ്കില്‍ പുരുഷന്മാര്‍ക്ക് താടിയും വളര്‍ത്താം; താടി വിവാദത്തിന് തിരികൊളുത്തി യുഎസ് നാവികസേനാംഗങ്ങള്‍. ‘വി വാണ്ട് ബിയേഡ്’ എന്ന ഹാഷ് ടാഗില്‍ നാവികര്‍ യുഎസ് നാവികസേനയോട് താടി വളര്‍ത്താനുള്ള അനുവാദം ചോദിച്ചിട്ട ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇപ്പോള്‍ വൈറലായിരിക്കുകയാണ്.
ആയിരങ്ങളാണ് ഈ പോസ്റ്റിനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുന്നത്. കെല്ലീ മൊറേനോ എന്ന നാവികന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്കി് പോസ്റ്റിലാണ് ആദ്യം ഇക്കാര്യത്തെക്കുറിച്ച് ചര്‍ച്ച തുടങ്ങിയത്. താടി വക്കുമ്പോള്‍ ആത്മവിശ്വാസം കൂടുമെന്നാണ് നാവികസേനയിലെ ഈ സെക്യൂരിറ്റി ഓഫിസര്‍ പറയുന്നത്. ഹൈസ്‌കൂള്‍ കാലത്ത് 6 ഇഞ്ച് നീളമുള്ള താടിയുണ്ടായിരുന്ന തനിക്ക് അത് മുറിക്കേണ്ടി വന്നപ്പോള്‍ ഉണ്ടായ സങ്കടവും ഓഫീസര്‍ പങ്കുവെക്കുന്നുണ്ട്.
ഷേവ് ചെയ്യുമ്പോള്‍ ത്വക്കില്‍ അലര്‍ജിയുള്ള ആളുകള്‍ക്കും താടി വെക്കാനുള്ള അനുമതി നല്‍കുന്നില്ലേ. സുരക്ഷാ ഉദ്യോഗസ്ഥരില്‍ പലര്‍ക്കും താടിവെക്കാമെങ്കില്‍ എന്തുകൊണ്ട് നാവികര്‍ക്കായിക്കൂടാ, താടിവച്ചാലും പ്രൊഫഷണല്‍ ലുക്ക് ഉണ്ടാകില്ലേ എന്നിങ്ങനെ നിരവധി ചോദ്യങ്ങളാണ് ഉയരുന്നത്. എന്നാല്‍ സുരക്ഷ കണക്കിലെടുത്താണ് നിയമത്തില്‍ ഭേദഗതി വരുത്താത്തതെന്ന് നാവികസേനയിലെ ഉദ്യോഗസ്ഥര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല