സ്വന്തം ലേഖകന്‍: യുദ്ധത്തിന് ഒരുങ്ങിക്കോളാന്‍ ഉത്തര കൊറിയക്ക് അമേരിക്കയുടെ മുന്നറിയിപ്പ്, വീണ്ടും ആണവ പരീക്ഷണത്തിന് ഒരുങ്ങി കിം ജോംഗ് ഉന്‍, തലസ്ഥാനമായ പോങ്യാങില്‍ നിന്ന് ആറു ലക്ഷത്തോളം പേരോട് ഒഴിഞ്ഞു പോകാന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ട്. ഉത്തര കൊറിയക്ക് മുന്നറിയിപ്പു നല്‍കിയതു കൂടാതെ അമേരിക്ക ആയുധ ശേഖരത്തിലെ എച്ച് എച്ച് 60, ജെറ്റുകള്‍, കെ.സി. 135 സ്‌ട്രോറ്റോടാങ്കേഴ്‌സ് തുടങ്ങി 18 വിഭാഗങ്ങളുടെ സൈനിക ശക്തി പ്രകടനവും നടത്തി.
അതേസമയം അമേരിക്കയുടെ സൈനിക മുന്നറിയിപ്പ് അവഗണിച്ച് ഉത്തര കൊറിയ ആറാമതും ആണവ പരീക്ഷണം നടത്താന്‍ ഒരുങ്ങുന്നതായി ചൈനീസ് വിദേശകാര്യ മന്ത്രി അറിയിച്ചു. അമേരിക്ക ഉത്തര കൊറിയക്കെതിരെ ആഞ്ഞടിക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തങ്ങളെ അറിയിച്ചതായും ചൈനീസ് വിദേശകാര്യ മന്ത്രി വ്യക്തമാക്കി.
ഉത്തര കൊറിയന്‍ തലസ്ഥാനമായ പ്യോഗ്യാംങില്‍ നിന്നും ആറു ലക്ഷത്തോലം പേരോട് ഒഴിഞ്ഞുപോകാന്‍ ഏകാധിപതി കിം ജോങ് ഉന്‍ ഉത്തരവിട്ടതായി റിപ്പോര്‍ട്ടുണ്ട്. നഗരവാസികളില്‍ 25 ശതമാനം പേരോട് നഗരത്തില്‍ നിന്ന് ഒഴിഞ്ഞു പോകാന്‍ ഉത്തര കൊറിയന്‍ ഭരണകൂടം ഉത്തരവിട്ടതായി റഷ്യന്‍ മാദ്ധ്യമമായ ‘പ്രവ്ദ’ റിപ്പോര്‍ട്ട് ചെയ്യുന്നു.
ആളുകളെ ഒഴിപ്പിക്കുന്നത് എന്തിനെന്ന കാര്യത്തില്‍ വ്യക്തതയില്ല. അമേരിക്കയുമായുള്ള സംഘര്‍ഷം മൂര്‍ഛിച്ച സാഹചര്യത്തില്‍ കിം ജോങ് ഉന്‍ സൈനിക നടപടിയ്ക്ക് ഒരുങ്ങുന്നെന്ന സൂചനകളാണ് പുൂറത്തു വരുന്നത്. ഉത്തര കൊറിയയെ നിലയ്ക്കുനിര്‍ത്താന്‍ ചൈന സഹായിക്കുന്നില്ലെങ്കില്‍ നേരിട്ട് കൈകാര്യം ചെയ്യുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു.
ഉത്തര കൊറിയയിലെ സുപ്രധാന ദിനമായ ഡോ ഓഫ് ദ സണ്‍ ആണ് സുപ്രധാന നടപടിയ്ക്കായി കിം ജോങ് ഉന്‍ തെരഞ്ഞെടുത്തിട്ടുള്ളത്. ഏതാനും വര്‍ഷം മുമ്പ് ഇതേ ദിവസമാണ് ഉത്തര കൊറിയ ദീര്‍ഘദൂര മിസൈല്‍ പരീക്ഷിച്ച് ലോകത്തെ ഞെട്ടിച്ചത്. രാവിലെ 6.20ഓടെ തയാറായിരിക്കാന്‍ താനുള്‍പ്പെടെയുള്ളവര്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയതായി ന്യൂസ്ഏഷ്യയുടെ ബെയ്ജിങ് റിപ്പോര്‍ട്ടര്‍ ജെറമി കോ സമൂഹ മാധ്യമത്തില്‍ കുറിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല