വീനസ് വില്യംസിനെ തോല്‍പ്പിച്ച് സഹോദരിയായ സെറീനാ വില്യംസ് യുഎസ് ഓപ്പണ്‍ സെമിയില്‍ കടന്നു. ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ലോക ഒന്നാം നമ്പര്‍ താരമായ സെറീന വില്യംസ് യു.എസ് ഓപ്പണ്‍ സെമിയില്‍ പ്രവേശിച്ചത്. ഇതോടെ കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേട്ടത്തിന് സെറീനയ്ക്ക് വെയ്‌ക്കേണ്ടത് രണ്ട് ചുവടുകള്‍ കൂടി മാത്രം.
ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ഗ്രാന്‍ഡ്സ്ലാം കിരീടങ്ങളും നേടി കരിയറിലെ ആദ്യ കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേടാനുള്ള ശ്രമത്തിലാണ് സെറീന. ഇങ്ങനെ നേടാനായാല്‍ ഏറെനാളുകള്‍ക്ക് ശേഷം കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേടുന്ന വനിതയാകും സെറീനാ വില്യംസ്. 80കളുടെ മധ്യത്തിലാണ് അവസാനമായി ഒരു വനിതാ താരം കലണ്ടര്‍ ഗ്രാന്‍ഡ്സ്ലാം നേടിയത്.
യുഎസ് ഓപ്പണ്‍ കിരീടം സ്വന്തമാക്കിയാല്‍ സ്‌റ്റെഫി ഗ്രാഫിന്റെ 22 ഗ്രാന്‍ഡ്സ്ലാമെന്ന റെക്കോഡിനൊപ്പമെത്താനും സെറീനയ്ക്ക് സാധിക്കും. കഴിഞ്ഞ മൂന്ന് സീസണിലും ചാമ്പ്യന്‍പട്ടം ചൂടിയതിന്റെ ആത്മവിശ്വാസത്തിലാണ് സെറീന സെമിയ്ക്ക് ഇറങ്ങുന്നത്.
1999 മുതല്‍ ആറു തവണയാണ് സെറീന യു.എസ്. ഓപ്പണ്‍ ചാമ്പ്യനായിട്ടുള്ളത്. നിലവില്‍ മികച്ച ഫോമിലുള്ള സെറീനയ്ക്ക് തന്നെയാണ് കളി എഴുത്തുകാര്‍ കിരീടം പ്രവചിക്കുന്നത്. ഈ വര്‍ഷം നടന്ന 50 മത്സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രമാണു സെറീന തോറ്റത്. 2011 ലാണ് സെറീന യു.എസ്. ഓപ്പണില്‍ അവസാനം തോല്‍ക്കുന്നത്. ഓസ്‌ട്രേലിയയുടെ സാമന്ത സ്‌റ്റോസറായിരുന്നു സെറീനയെ തോല്‍പ്പിച്ച് കിരീടം നേടിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല