യുഎസ് വനിതാ സിംഗിള്‍സില്‍ റഷ്യയുടെ മരിയ ഷറപ്പോവയും, അമേരിക്കയുടെ സെറീന വില്യംസും, ഇറ്റലിയുടെ സാറ ഇറാനിയും, വിക്ടോറിയ അസരങ്കെയും സെമി ഫൈനല്‍ റൗണ്ടില്‍ പ്രവേശിച്ചു.
ലോക ഒന്നാം സീഡായ അസരങ്കെയെ സെമിയില്‍ നേരിടുക ഷറപ്പോവയാണ്. മരിയോണ്‍ ബെര്‍ട്ടോളിയെ പരാജയപ്പെടുത്തിയാണ് ഷറപ്പോഫ സെമി പ്രവേശനം നടത്തിയത്.
അന്നാ ഇവാനോവിച്ചിനെയെ തോല്പിച്ചാണ് സെറീന വില്യംസ് സെമിയില്‍ എത്തിയിരിക്കുന്നത്.
വനിതാ വിഭാഗത്തില്‍ വമ്പന്‍ താരങ്ങള്‍ മുന്നേറി സെമിയിലെത്തിയപ്പോള്‍ പുരുഷ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരം റോജര്‍ ഫെഡറര്‍ ക്വര്‍ട്ടറില്‍ പുറത്തായി. ആറാം സീഡായ ചെക് റിപ്പബ്ലിക് താരം ബെര്ദിഷ് ആണ് ടെന്നിസ് ഇതിഹാസത്തെ പരാജയപ്പെടുത്തി ഞെട്ടിച്ചത്.
ആന്റി മറെയും പുരുഷ സിംഗില്‍സില്‍ സെമിയില്‍ പ്രവേശിച്ചിട്ടുണ്ട്. നൊവാക് ജൊകോവിക്, ഡെല്‍ പെട്രോ എന്നിവര്‍ ക്വാര്‍ട്ടര്‍ റൗണ്ടില്‍ പ്രവേശിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല