യുഎസ് ഓപ്പണ്‍ വനിതാ സിംഗിള്‍സില്‍ നിന്ന് എട്ടാം സീഡ് മരിയന്‍ ബര്‍ത്തോളിയും മുന്‍ ചാംപ്യന്‍ വീനസ് വില്യംസും പുറത്തായി. വീനസ് പിന്മാറിയതിനാല് ജര്‍മനിയുടെ സബൈന്‍ ലിസിക്കിക്കു വോക്കോവര്‍ ലഭിച്ചു. ഫ്രാന്‍സിന്റെ മരിയന്‍ ബര്‍ത്തോളിയെ അമേരിക്കക്കാരി ക്രിസ്റ്റിന് മക്ഹെയ്ല്‍ ആണ് തോല്പിച്ചത്(7-6, 6-2). അതേമസമയം റഷ്യക്കാരി മരിയ ഷറപ്പോവ മൂന്നാം റൌണ്ടിലേയ്ക്കു കടന്നു.
ബലാറസിന്റെ അനസ്താസിയ യാക്കിമോവയെ തോല്പിച്ചു(6-1, 6-1).പുരുഷ സിംഗിള്‍സിലെ ഏക ഇന്ത്യന്‍ പ്രതിനിധിയായ സോംദേവ് ദേവ്വര്മന് പുറത്തായി. ബ്രിട്ടന്റെ ആന്‍ഡി മുറെയോടാണു തോറ്റത് (6-7, 2-6, 3-6). രണ്ടു മണിക്കൂര്‍ 27 മിനിറ്റിലാണ് സോംദേവ് കീഴടങ്ങിയത്.
അതേ സമയം വനിതാ ഡബിള്‍സിലും മിക്സ്ഡ് ഡബിള്‍സിലും ഇന്ത്യയ്ക്കു നല്ല ദിവസമായിരുന്നു. വനിതാ ഡബിള്‍സില്‍ സാനിയ മിര്‍സയും റഷ്യക്കാരി എലേന വെസ്നിനയും ചേര്‍ന്ന ആറാം സീഡ് സഖ്യം അമേരിക്കക്കാരായ സമാന്റ ക്രോഫോര്‍ഡ്- മാഡിസണ്‍ കെയ്സ് സഖ്യത്തെ തോല്പിച്ചു (6-2, 6-0). സിംഗിള്‍സില്‍ സാനിയ പുറത്തായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല