1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2011

മൂന്നാം സീഡ് മരിയ ഷറപ്പോവയുടെ സ്വപ്നം കാറ്റില്‍പ്പറത്തി ഇറ്റലിക്കാരി ഫ്ലാവിയ പെന്നേറ്റ യു.എസ്. ഓപ്പണ്‍ ടെന്നീസിന്റെ പ്രീക്വാര്‍ട്ടറില്‍ പ്രവേശിച്ചു. അറുപതിലേറെ പിഴവുകള്‍ വരുത്തിയ റഷ്യന്‍താരം 3-6, 6-3, 4-6നാണ് 26-ാം സീഡായ ഫ്ലാവിയയ്ക്കു മുന്നില്‍ അടിയറവു സമ്മതിച്ചത്.

വനിതാ വിഭാഗം രണ്ടാം സീഡ് റഷ്യയുടെ വെര സ്വനരേവ, ഒമ്പതാംസീഡ് ഓസ്‌ട്രേലിയയുടെ സാമന്ത സ്റ്റോസര്‍, 13-ാം സീഡ് ചൈനക്കാരി പെങ് ഷുവായ്, 22-ാം സീഡ് സബീന്‍ ലിസിക്കി (ജര്‍മനി), 22-ാം സീഡ് മരിയ കിറിലെങ്കോ (റഷ്യ), മോണിക്ക നിക്കോലെസ്‌ക്യു (റുമാനിയ), ആഞ്ജലിക് കെര്‍ബര്‍ (ജര്‍മനി) എന്നിവരും പ്രീക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്.

പുരുഷ വിഭാഗത്തില്‍ നിലവിലെ ചാമ്പ്യനും രണ്ടാംസീഡുമായ റാഫേല്‍ നഡാല്‍ മൂന്നാം റൗണ്ടില്‍ കടന്നു. എതിരാളി നിക്കോളാസ് മാഹുട് 2-6, 0-2ന് പിന്നിട്ടുനില്‍ക്കെ പരിക്കുമൂലം പിന്മാറിയതിനാല്‍ വിയര്‍പ്പൊഴുക്കാതെ മുന്നേറാന്‍ നഡാലിനു കഴിഞ്ഞു. നാലാം സീഡ് ബ്രിട്ടന്റെ ആന്‍ഡി മറേ തോല്‍വിയുടെ വക്കില്‍ നിന്നും കരകയറി അടുത്തവട്ടത്തിലെത്തി. ഡച്ച് താരം റോബിന്‍ ഹാസെയാണ് അഞ്ചു സെറ്റു പോരാട്ടത്തില്‍ മറേയെ വിരട്ടിയത്.

സ്‌കോര്‍: 6-7, 2-6, 6-2, 6-0, 6-4. അഞ്ചാം സീഡ് സ്‌പെയിനിന്റെ ഡേവിഡ് ഫെറര്‍, 12-ാം സീഡ് ഫ്രാന്‍സിന്റെ ജൈല്‍സ് സൈമണ്‍, 21-ാം സീഡ് അമേരിക്കയുടെ ആന്‍ഡി റോഡിക്, 25-ാം സീഡ് സ്‌പെയിനിന്റെ ഫെലിസിയാനോ ലോപ്പസ്, 24-ാം സീഡ് യുവാന്‍ ഇഗ്‌നാസിയോ ചെല തുടങ്ങിയവര്‍ മൂന്നാംറൗണ്ടില്‍ കടന്നവരില്‍പ്പെടും. ഫെറര്‍ അമേരിക്കന്‍ താരം ജെയിംസ് ബ്ലെയ്ക്കിനെ തോല്പിച്ചു (6-4, 6-3, 6-4) . സ്വിറ്റ്‌സര്‍ലണ്ടിന്റെ 14-ാം സീഡ് സ്റ്റാനിസ്ലാസ് വാവ്‌റിങ്ക, ഓസ്ട്രിയയുടെ യര്‍ഗന്‍ മെല്‍സര്‍ എന്നിവരാണ് രണ്ടാംറൗണ്ടില്‍ പുറത്തായ സീഡഡ് താരങ്ങള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.