1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 11, 2012

76 വര്‍ഷത്തിനുശേഷം ആദ്യമായി ഒരു ഗ്രാന്‍ഡ്സ്ലാം കിരീടം ബ്രിട്ടനിലേക്ക്.അഞ്ചു സെറ്റ് നീണ്ട മാരത്തോണ്‍ പോരാട്ടത്തിനൊടുവില്‍ നിലവിലുള്ള ചാംപ്യന്‍ നൊവാക് ജൊകോവിക്കിനെ തോല്‍പ്പിച്ച് ബ്രിട്ടീഷ് താരം ആന്‍ഡി മുറെ യുഎസ് ഓപണ്‍ കിരീടത്തില്‍ മുത്തമിട്ടു. സ്‌കോര്‍: 7-6, 7-5, 2-6, 3-6, 6-2.ലണ്ടന്‍ ഒളിംപിക്സില്‍ മുറെ സ്വര്‍ണം നേടിയിരുന്നു.

ആര്‍തര്‍ ആഷസ് സ്റ്റേഡിയത്തില്‍ നാലു മണിക്കൂറും 54 മണിക്കൂറും നീണ്ട പോരാട്ടത്തിനൊടുവില്‍ സ്‌കോട്ടിഷ്‌ താരം പിടിച്ചെടുത്തത് തന്റെ കരിയറിലെ കന്നി ഗ്രാന്‍സ്ലാം കൂടിയായിരുന്നു.ചെക് റിപബ്ലിക്കില്‍ നിന്നുള്ള തോമസ് ബെര്‍ഡിക്കായിരുന്നു സെമിഫൈനലില്‍ ആന്‍ഡിമുറെയുടെ പ്രതിയോഗി.സ്പാനിഷ് താരം ഡേവിഡ് ഫെററെ തോല്‍പ്പിച്ചാണ് നൊവാക് ജൊകോവിക് ഫൈനിലെത്തിയത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.