സ്വന്തം ലേഖകന്‍: പാകിസ്താനും അമേരിക്കയും അകലുന്നു, പാകിസ്താന്‍ പിന്നില്‍ നിന്നും കുത്തുന്നവരാണെന്ന് പ്രമുഖ കോണ്‍ഗ്രസ് അംഗത്തിന്റെ ട്വീറ്റ്. ശക്തനായ പാക് പക്ഷക്കാരനും കോണ്‍ഗ്രസ് അംഗവുമായിരുന്ന മാന്‍ ടെഡ് പോയി തന്റെ ട്വിറ്ററിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താന് നല്‍കിവരുന്ന സഹായം നിര്‍ത്തിവെയ്ക്കാന്‍ യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസിന്റെ തീരുമാനത്തെ പോയി അഭിനന്ദിക്കുകയും ചെയ്തു.
വിവിധ ഭീകരസംഘടനകളെ പിന്തുണയ്ക്കുന്നതാണ് പാകിസ്താന്റെ ജോലിയെന്നും പോയി തുറന്നടിച്ചു. പാകിസ്താന്‍ എന്നാല്‍ പിന്നില്‍ നിന്നും കുത്തുന്നവരെന്ന് വിശേഷിപ്പിച്ച പോയി അഫ്ഗാനിസ്ഥാനിലെ ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് പിന്നിലെ ബുദ്ധികേന്ദ്രമെന്ന് കരുതുന്ന ഹക്കാനി നെറ്റ് വര്‍ക്കിനെതിരേ പാകിസ്താന്റെ പ്രവര്‍ത്തനം വേണ്ടവണ്ണം ആണോയെന്ന് പരിശോധിക്കേണ്ടതുണ്ടെന്നും ട്വിറ്ററിലൂടെ പറഞ്ഞു. സ്വാതന്ത്ര്യ വിപ്‌ളവ കാലത്ത് അമേരിക്കയുടെ പക്ഷത്ത് നിന്നും ബ്രിട്ടീഷ് സൈന്യത്തിലേക്ക് കൂറു മാറിയ വഞ്ചകന്‍ ബെനഡിക്ട് ആര്‍നോള്‍ഡ് ആലിയോടാണ് പാകിസ്താനെ പോയി ഉപമിച്ചത്.
ഹക്കാനി ഭീകര നെറ്റ് വര്‍ക്കിനെതിരേ പാകിസ്താന്‍ വേണ്ട വിധത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്നറിഞ്ഞിട്ട് മതി നല്‍കിവരുന്ന 350 ദശലക്ഷം ഡോളറിന്റെ സഹായം നല്‍കുന്നതെന്ന് അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് പറഞ്ഞത് കഴിഞ്ഞ ആഴ്ചയായിരുന്നു. ഇതിന് പിന്നാലെയാണ് ഭീകരര്‍ക്ക് സുരക്ഷിത താവളമായി മാറുന്ന രാജ്യങ്ങളുടെ പട്ടികയില്‍ പാകിസ്താനെ അമേരിക്ക പെടുത്തിയതും. പാക് മണ്ണില്‍ ലഷ്‌ക്കര്‍ ഇ തയ്ബയും ജെയ്ഷ് ഇ മൊഹമ്മദും ഇപ്പോഴും പ്രവര്‍ത്തിക്കുകയും പരിശീലിക്കുകയും ചെയ്യുന്നുണ്ടെന്നും ഇതിനെല്ലാമുള്ള പണം പിരിച്ചെടുക്കുകയും ചെയ്യുന്നുണ്ടെന്നും യുഎസ് കരുതുന്നതായാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല