സ്വന്തം ലേഖകന്‍: ഇസ്ലാമിക് സ്റ്റേറ്റിന്റെ പതനം പൂര്‍ണമെന്ന് ട്രംപ്; സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കാനൊരുങ്ങി അമേരിക്ക. യുഎസ് മാധ്യമങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറയാണ് വാര്‍ത്ത പുറത്തുവിട്ടത്. ഐ.എസ്. ഭീകരര്‍ക്കെതിരായുള്ള യുദ്ധത്തിന്റെ ഭാഗമായാണ് യു.എസ് സൈന്യം സിറിയയില്‍ സേവനം അനുഷ്ടിക്കുന്നത്. അമേരിക്കന്‍ പ്രതിരോധ സെക്രട്ടറി ജിം മാറ്റിസും മറ്റു ഉയര്‍ന്ന പ്രതിനിധികളും ചേര്‍ന്ന യോഗത്തിലാണ് തീരുമാനമായത്.
സാധ്യമായാല്‍ സിറിയയില്‍ നിന്ന് സൈന്യത്തെ പിന്‍വലിക്കുമെന്ന് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ‘സിറിയയില്‍ ഐ.എസ്സിനെതിരായ യുദ്ധത്തില്‍ ജയിച്ചു. ഇനി വൈകാതെ തിരിച്ചുവിളിക്കണം,’ ഇതായിരുന്നു ട്രംപിന്റെ ട്വീറ്റ്. ഐ.എസിനെതിരേയും തീവ്രവാദത്തിനെതിരേയുമുള്ള യുദ്ധത്തിന്റെ രണ്ടാം ഭാഗം തുടങ്ങാന്‍ സമയമായി. ഇതിന്റെ ഭാഗമായാണ് യു.എസ്. സൈന്യത്തെ സിറിയയില്‍ നിന്ന് തിരിച്ചുവിളിക്കുന്നതെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറ സാന്ദ്ര അറിയിച്ചു.
‘അമേരിക്കയുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കാനും തീവ്രവാദത്തിനെതിരായ യുദ്ധത്തിലും യു.എസ് സൈന്യം എന്നും സജ്ജമാണ്. അമേരിക്കയുമായി സഹകരിക്കുന്നവരോട് ചേര്‍ന്ന് ഇസ്‌ലാമിക തീവ്രവാദത്തിനെതിരേയും ഞങ്ങളുടെ അതിര്‍ത്തി അനധികൃതമായി ലംഘിക്കുന്നവര്‍ക്കെതിരേയും പോരാട്ടം തുടരും,’ സാറ പറഞ്ഞു.
എന്നാല്‍ പിന്‍മാറ്റം പെട്ടെന്നുണ്ടാവില്ലെന്നും ഘട്ടം ഘട്ടമായി സൈന്യത്തെ പിന്‍വലിക്കുമെന്നും യു.എസ് പ്രതിനിധിയെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. അതേസമയം യു.എസ് സഹകരിക്കുന്ന ജോയിന്റ് ടാസ്‌ക് ഫോഴ്‌സ് ട്വീറ്റില്‍ കുറിച്ചത് ലക്ഷ്യം പൂര്‍ണമാകാതെ ഐ.എസ്. വിരുദ്ധ യുദ്ധം അവസാനിക്കില്ല എന്നാണ്. നിലവില്‍ 20,000 അമേരിക്കന്‍ സൈനികരാണ് സിറിയയില്‍ സേവനം അനുഷ്ടിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല