സ്വന്തം ലേഖകന്‍: ശമ്പളമൊന്നും വേണ്ട, അമേരിക്കന്‍ പ്രസിഡന്റായാല്‍ മതിയെന്ന് അമേരിക്കന്‍ കോടീശ്വരന്. ശമ്പളമില്ലാതെ യുഎസ് പ്രസിഡന്റ് പദവി വഹിക്കാമെന്ന് കോടീശ്വരനും പ്രമുഖ ടിവി താരവുമായ ഡൊണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചു.
‘ശമ്പളം വലിയ കാര്യമൊന്നുമല്ല. തന്നെ തിരഞ്ഞെടുത്താല്‍ പ്രസിഡന്റിന്റെ പ്രതിവര്‍ഷ ശമ്പളമായ നാലു ലക്ഷം ഡോളര്‍ തിരിച്ചു നല്‍കും,’ എന്‍ബിസി റിയാലിറ്റി ഷോയിലൂടെ പ്രസിദ്ധിയിലേക്കുയര്‍ന്ന ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു.
അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥിയായി മത്സരിക്കാന്‍ കിണഞ്ഞ് ശ്രമിക്കുകയയാണ് ട്രംപ്. ന്യൂഹാംപ്ഷറില് നടന്ന യോഗത്തില്‍ മറ്റു ചില വാഗ്ദാനങ്ങള്‍കൂടി അദ്ദേഹം വാരിവിതറി. താന്‍ പ്രസിഡന്റായാല്‍ കോണ്‍ഗ്രസ് അംഗങ്ങളുടെ പെന്ഷന് വര്‍ധിപ്പിക്കുമെന്നാണ് അതിലൊന്ന്.
ഫോബ്സ് മാസികയുടെ ലോക സമ്പന്നന്മാരുടെ പട്ടികയില്‍ 405 മത്തെ സ്ഥാനക്കാരനാണ് അമേരിക്കയിലെ പ്രമുഖ സ്ഥലക്കച്ചവടക്കാരനായ ട്രംപ്. 1000 കോടി ഡോളറാണ് തന്റെ ആസ്തിയെന്ന് അദ്ദഹം വെളിപ്പെടുത്തിയിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല