സ്വന്തം ലേഖകന്‍: അമേരിക്കന്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പ്, ആദ്യ വോട്ട് ബഹിരാകാശത്തു നിന്ന്. ഷെയിന്‍ കിംബ്രോ എന്ന ബഹിരാകാശ സഞ്ചാരിയാണ് ഭൂമിക്കുപുറത്തുനിന്ന് സമ്മതിദാനം വിനിയോഗിച്ചത്.
എങ്ങനെയാണ് വോട്ട് ചെയ്തത് എന്നതിനെ കുറിച്ചുള്ള വിശദവിവരങ്ങള്‍ നാസ പുറത്തുവിട്ടില്ല.
ഒക്ടോബര്‍ 19ന്, രണ്ട് റഷ്യന്‍ സഹയാത്രികള്ക്കൊപ്പം അന്താരാഷ്ട്ര ബഹിരാകാശ കേന്ദ്രത്തിലേക്ക് (ഇന്റര്‍നാഷണല്‍ സ്പേസ് സ്റ്റേഷന്) എത്തിച്ചേര്‍ന്നതാണ് കിംബ്രോ. നാലുമാസത്തെ ഗവേഷണത്തിനാണ് എത്തിയത്.
1997 മുതല്‍ അമേരിക്കന്‍ ബഹിരാകാശയാത്രികര്‍ക്ക് ബഹിരാകാശത്തു നിന്ന് വോട്ട് ചെയ്യാനുള്ള സൗകര്യം നാസ ഒരുക്കിവരുന്നു. ഡേവിഡ് വോള്‍ഫ് എന്ന ശാസ്ത്രജ്ഞനാണ് ബഹിരാകാശത്തുനിന്ന് ആദ്യമായി വോട്ട് ചെയ്ത അമേരിക്കന്‍ പൗരന്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല