യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇന്ത്യന്‍ വംശജര്‍ അവഗണിക്കാനാവാത്ത ശക്തി. ഇക്കുറി 11.54 ലക്ഷം ഇന്ത്യന്‍ വംശജര്‍ക്കാണ് വോട്ടവകാശമുള്ളത്. കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ ഇൌ വിഭാഗത്തില്‍പ്പെട്ട വോട്ടര്‍മാരുടെ എണ്ണം ഇരട്ടിയായി വര്‍ധിച്ചു. 2000ല്‍ 5.76 ലക്ഷം ഇന്ത്യക്കാര്‍ക്കാണു വോട്ടവകാശം ഉണ്ടായിരുന്നത്.
സൌത്തേഷ്യന്‍ അമേരിക്കന്‍സ് ലീഡിങ് ടുഗതര്‍, ഏഷ്യന്‍ അമേരിക്കന്‍ ഫെഡറേഷന്‍ എന്നീ സര്‍ക്കാര്‍ ഇതര സംഘടനകളാണ് ഇക്കാര്യം അറിയിച്ചത്. യുഎസിലുള്ള ദക്ഷിണേഷ്യക്കാരില്‍ 80 ശതമാനത്തിലേറെ ഇന്ത്യക്കാരാണ്.
പാക്കിസ്ഥാന്‍, ബംഗ്ലദേശ്, ശ്രീലങ്ക, നേപ്പാള്‍, ഭൂട്ടാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവരാണു മറ്റുള്ളവര്‍. വോട്ടവകാശമുള്ള പാക്കിസ്ഥാന്‍കാരുടെ എണ്ണം 1.61 ലക്ഷമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല