സ്വന്തം ലേഖകന്‍: മതസ്വാതന്ത്ര്യം, പാക്കിസ്ഥാന്‍ യുഎസിന്റെ പ്രത്യേക നിരീക്ഷണപ്പട്ടികയില്‍. മതസ്വാതന്ത്ര്യത്തിന്റെ കാര്യത്തില്‍ ‘പ്രത്യേക ശ്രദ്ധ’ കൊടുക്കേണ്ട രാജ്യങ്ങളുടെ(സിപിസി) പട്ടികയും പുനര്‍നിശ്ചയിച്ചതായി സ്റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സന്‍ വ്യക്തമാക്കി. മ്യാന്‍മാര്‍, ചൈന, എറിത്ര, ഇറാന്‍, ഉത്തരകൊറിയ, സുഡാന്‍, സൗദി അറേബ്യ, തജിക്കിസ്ഥാന്‍, തുര്‍ക്ക്‌മെനിസ്ഥാന്‍, ഉസ്ബക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളാണ് പാക്കിസ്ഥാനൊപ്പം പട്ടികയിലുള്ളത്.
ഇഷ്ടപ്പെട്ട മതവും വിശ്വാസവും പിന്തുടരുന്നതിന്റെ പേരില്‍ ഒട്ടേറെ രാജ്യങ്ങളില്‍ ജനങ്ങള്‍ ഉപദ്രവിക്കപ്പെടുകയും ശിക്ഷിക്കപ്പെടുകയും തടവിലാക്കപ്പെടുകയും ചെയ്യുന്നുണ്ട്. ഇഷ്ടമതവും വിശ്വാസവും തിരഞ്ഞെടുക്കാനും മതം മാറാനും പല രാജ്യങ്ങളിലെ സര്‍ക്കാരുകളും വിലക്കേര്‍പ്പെടുത്തുന്നുണ്ട്. ചില വിശ്വാസങ്ങളെയും മതങ്ങളെയും വരെ അംഗീകരിക്കാനും സര്‍ക്കാരുകള്‍ മടിക്കുകയാണെന്ന് ആഭ്യന്തര വകുപ്പ് വക്താവ് ഹെഥര്‍ നൗവര്‍ട് പറഞ്ഞു.
ഓരോ വര്‍ഷവും സ്റ്റേറ്റ് സെക്രട്ടറി ഇത്തരത്തില്‍ പ്രത്യേക ശ്രദ്ധ നല്‍കേണ്ട രാജ്യങ്ങളുടെ പട്ടിക തയാറാക്കാറുണ്ട്. മത സ്വാതന്ത്ര്യം ഉറപ്പാക്കുന്ന കാര്യത്തില്‍ 1998ലെ ഇന്റര്‍നാഷനല്‍ റിലീജ്യസ് ഫ്രീഡം ആക്ട് പ്രകാരം വിവിധ രാജ്യങ്ങളുടെ പ്രവര്‍ത്തനം വിലയിരുത്തിയാണ് സിപിസി പട്ടിക തയാറാക്കുക. പുതിയ പട്ടിക ഡിസംബര്‍ 22ന് അംഗീകരിച്ചതാണെന്നും ഹെഥര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല