വത്തിക്കാന്‍ സിറ്റിക്കെതിരെ ഗുരുതര ആരോപണവുമായി അമേരിക്ക രംഗത്ത്. കള്ളപ്പണ കൈമാറ്റം മുതലുള്ള കുറ്റകൃത്യങ്ങള്‍ ഇവിടെ തഴച്ചുവളരുകയാണെന്നാണ്അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ നാര്‍ക്കോട്ടിക് സ്ട്രാറ്റജി ലിസ്റ്റിലൂടെ വ്യക്തമാക്കുന്നത്. വത്തിക്കാന്‍സിറ്റിയിലേക്ക് വന്‍തോതില്‍ പണം ഒഴുകുന്നതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.
വത്തിക്കാനില്‍ നടക്കുന്ന തട്ടിപ്പുകളുടെ രേഖകള്‍ ഈയിടെയാണ് പുറത്തുവിട്ടത്. ‘വത്തിലീക്സ്‘ എന്നാണ് ഈ രേഖകളുടെ ശേഖരത്തിന് പേരു നല്‍കിയിരിക്കുന്നത്. സാമ്പത്തിക കുറ്റകൃത്യങ്ങളാണ് ഏറ്റവും കൂടുതലെന്നും രേഖകള്‍ സാക്‍ഷ്യപ്പെടുത്തുന്നു. കള്ളപ്പണം വെളുപ്പിക്കുന്നതിനെതിരേ 2011 പോപ്പ് കൊണ്ടുവന്ന നിയമത്തിന്, കഴിഞ്ഞ ഏപ്രില്‍ വരെയുള്ള ഇടപാടുകളില്‍ കാര്യമായ സ്വാധീനം ചെലുത്താന്‍ സാധിച്ചിട്ടില്ലെന്നും രേഖകള്‍ പറയുന്നു.
രാജ്യാന്തര നിയമങ്ങള്‍ പാലിക്കാതെ ഇവിടെ നടക്കുന്ന സാമ്പത്തിക കൈമാറ്റങ്ങള്‍ നിരീക്ഷണവിധേയമാക്കണമെന്നും പറയുന്നുണ്ട്. അള്‍ജീരിയ, നോര്‍ത്ത് കൊറിയ, യെമന്‍ തുടങ്ങിയ രാജ്യങ്ങള്‍ക്കൊപ്പമാണ് വത്തിക്കാനും പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല