സ്വന്തം ലേഖകന്‍: അമേരിക്കയിലെ ആദ്യ സിഖ് അറ്റോര്‍ണി ജനറലിനെ കളിയാക്കിയ റേഡിയോ ജോക്കികളുടെ കസേര തെറിച്ചു. യുഎസില്‍ അറ്റോര്‍ണി ജനറലാകുന്ന ആദ്യ സിഖ് വംശജനെന്ന ബഹുമതി സ്വന്തമാക്കിയ ഗുര്‍ബിര്‍ ഗ്രേവാളിനെ അപമാനിച്ച റേഡിയോ ജോക്കികളെയാണ് പിരിച്ചുവിട്ടത്.
ഡബ്ല്യുകെഎക്സ്ഡബ്ല്യു എഫ്എമ്മിലെ ജോക്കികളായ ഡെന്നിസ് മാലോയും ജൂഡി ഫ്രാങ്കോയുമാണ് ബുധനാഴ്ച ഒരു പരിപാടിക്കിടെ ന്യൂജഴ്സി അറ്റോര്‍ണി ജനറലായ ഗ്രേവാളിനെ തലപ്പാവുകാരന് എന്ന് ആവര്‍ത്തിച്ചു വിളിച്ചു കളിയാക്കിയത്. ജോക്കികളുടെ നടപടി വംശീയ അധിക്ഷേപമാണെന്ന് ആരോപിച്ച് നിവരധിപ്പേര് രംഗത്തെത്തി.
സഹിക്കാന്‍ പറ്റാത്ത വംശീയാധിക്ഷേപം ചൊരിഞ്ഞവര്ക്കെതിരേ നടപടി എടുക്കണമെന്ന് ന്യൂജഴ്സി വഗര്ണര് ഫില്‍ മര്‍ഫി ആവശ്യപ്പെട്ടു. ഇതിനു പിന്നാലെയാണ് എഫ്എം അധികൃതര്‍ ജോക്കികളെ പുറത്താക്കിയത്. നാല്പത്തഞ്ചുകാരനായ ഗ്രേവാള്‍ ജനുവരിയിലാണ് പദവി ഏറ്റത്. താന്‍ ഇത്തരം അധിക്ഷേപം കേള്‍ക്കുന്നത് ഇതാദ്യമല്ലെന്ന് അദ്ദേഹം ട്വിറ്ററില്‍ പ്രതികരിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല