സ്വന്തം ലേഖകന്‍: ഇറാനില്‍ നിന്നുള്ള എണ്ണ കയറ്റുമതി തടയാനുള്ള അമേരിക്കന്‍ നീക്കത്തിന് മറുനീക്കങ്ങളുമായി ഇറാന്‍ സര്‍ക്കാര്‍; സ്വകാര്യ കമ്പനികള്‍ക്ക് നേരിട്ട് എണ്ണ വാങ്ങാന്‍ അവസരം. ആണവ കരാറില്‍ നിന്ന് പിന്‍വാങ്ങിയതോടെ ഇറാനെതിരെ കടുത്ത ഉപരോധ നടപടികള്‍ക്ക് ആഘ്വാനം ചെയ്ത അമേരിക്കയുടെ നടപടികളെ നേരിടാനാണ് ഇറാന്‍ പുതിയ നീക്കം നടത്തുന്നത്. ഇറാനില്‍ നിന്ന് എണ്ണ ഇറക്കുമതി ചെയ്യരുതെന്ന് ഇന്ത്യ, ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളോട് അമേരിക്ക ആവശ്യപ്പെട്ടിരുന്നു.
ഈ സാഹചര്യത്തില്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളിലെ സ്വകാര്യ കമ്പനികള്‍ക്ക് എണ്ണ ഇറക്കുമതി ചെയ്യാന്‍ അവസരം ഒരുക്കുകയാണ് ഇറാന്‍. സ്വകാര്യ എണ്ണ കമ്പനികള്‍ക്ക് നേരിട്ട് എണ്ണ ഇറക്കുമതി ചെയ്യാനുള്ള അവസരമാണ് ഇതോടെ ലഭ്യമാകുക. യു.എസ് സമ്മര്‍ദ്ദം മറികടക്കാന്‍ ഉദാര നിലപാടും നടപടികളും സ്വീകരിക്കുമെന്നും ഇറാന്‍ വ്യക്തമാക്കി.
ഇന്ത്യയിലെ സ്വകാര്യ എണ്ണ കമ്പനികളുമായി ഇതുസംബന്ധിച്ച ചര്‍ച്ച ആരംഭിച്ചതായും റിപ്പോര്‍ട്ടുണ്ട്. അതാത് രാജ്യങ്ങള്‍ക്ക് മാത്രം എണ്ണ ഇറക്കുമതിക്ക് അനുമതി നല്‍കുന്ന രീതിയാണ് ഇതുവരെ ഇറാന്‍ പിന്തുടര്‍ന്നത് അതില്‍ നിന്നുള്ള ഈ മാറി ചിന്തിക്കല്‍ വഴി ഉപരോധത്തെ ശക്തമായി പ്രതിരോധിക്കാനാവും എന്ന പ്രതീക്ഷയിലാണ് ഇറാന്‍.
ഇറാനുമായുള്ള ഇന്ധന ഇറക്കുമതി വേണ്ട എന്നു വെച്ചാല്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ ഇന്ധന പ്രതിസന്ധി രൂക്ഷമാകുമെന്നും അപ്പോള്‍ യു.എസ് സമ്മര്‍ദ്ദത്തിനെതിരെ ജനങ്ങള്‍ തന്നെ രംഗത്തു വരുമെന്നും ഇറാന്‍ നേതൃത്വം കണക്കുകൂട്ടുന്നുണ്ട്. എന്നാല്‍ ട്രംപിന്റെ സമ്മര്‍ദ തന്ത്രത്തിന് ചൈന ഇതുവരെ വഴങ്ങിയിട്ടില്ലെങ്കിലും ഇറക്കുമതിയില്‍ ആനുപാതിക കുറവ് വരുത്താന്‍ ഇന്ത്യ തയ്യാറാകുമെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല