സ്വന്തം ലേഖകന്‍: ഇന്ത്യന്‍ കോള്‍ സെന്റര്‍ മേഖലയെ ഉന്നം വച്ചുള്ള ബില്‍ യുഎസ് കോണ്‍ഗ്രസില്‍; ബില്‍ പാസായാല്‍ ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ക്ക് കനത്ത തിരിച്ചടിയാകും. ഒഹായോയില്‍ നിന്നുള്ള ഡെമോക്രാറ്റ് സെനറ്റര്‍ ഷെറോഡ് ബ്രൗണ്‍ ആണു കോണ്‍ഗ്രസില്‍ ഈ ബില്‍ അവതരിപ്പിച്ചത്. ബില്ലിലെ വ്യവസ്ഥകള്‍ അനുസരിച്ച് കോള്‍ സെന്ററുകളിലെ ജീവനക്കാര്‍ കോള്‍ എടുക്കുമ്പോള്‍ ഏതു രാജ്യത്താണു കോള്‍ സെന്റര്‍ പ്രവര്‍ത്തിക്കുന്നതെന്നു പറയണം.
വിദേശത്താണെങ്കില്‍ അമേരിക്കയില്‍ തന്നെയുള്ള സര്‍വീസ് ഏജന്റിനു കോള്‍ കൈമാറാന്‍ ആവശ്യപ്പെടണം. രാജ്യത്തിനു പുറത്ത് ഇത്തരം ജോലികള്‍ നല്‍കിയിട്ടുള്ള കമ്പനികളുടെ പട്ടിക തയാറാക്കുകയും അങ്ങനെ ചെയ്യാത്ത കമ്പനികള്‍ക്കു കരാര്‍ നല്‍കുന്നതിനു മുന്‍ഗണന നല്‍കുകയും ചെയ്യണം. ഒഹായോ സംസ്ഥാനത്തുള്ള കമ്പനികള്‍ അവടുത്തെ കോള്‍ സെന്ററുകള്‍ അടച്ചുപൂട്ടിയശേഷം അവ മുഴുവന്‍ പ്രവര്‍ത്തിപ്പിക്കുന്നത് ഇന്ത്യ, മെക്‌സിക്കോ, ചൈന, ഫിലിപ്പീന്‍സ്, ഈജിപ്ത്, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങളിലാണ്.
അതിനാല്‍ ഒഹായോയിലുള്ള ജീവനക്കാരുടെ തൊഴില്‍ അവസരങ്ങളാണു നഷ്ടപ്പെടുന്നതെന്നു ഷെറോഡ് ബ്രൗണ്‍ ചൂണ്ടിക്കാട്ടി. ഇന്ത്യയ്ക്ക് ഈ രംഗത്തു പ്രതിവര്‍ഷം 2800 കോടി ഡോളറിന്റെ വരുമാനമാണു ലഭിക്കുന്നത്. ബില്‍ പാസാകുന്ന പക്ഷം അത് ഇന്ത്യന്‍ കോള്‍ സെന്ററുകള്‍ക്ക് കനത്ത തിരിച്ചടിയാകുമെന്നും മേഖലയില്‍ വന്‍ തൊഴില്‍ നഷ്ടത്തിനും വഴിയൊരുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല