സ്വന്തം ലേഖകന്‍: ഉത്തര കൊറിയയേക്കാള്‍ അപകടകാരി പാക്കിസ്ഥാനാണെന്ന് യുഎസ് മുന്‍ സെനറ്റര്‍. സ്വന്തം മണ്ണില്‍ ഭീകരത വളര്‍ത്തുന്ന രാജ്യമാണ് പാക്കിസ്ഥാനെന്ന് മുന്‍ സെനറ്റര്‍ ലാറി പ്രസിയര്‍ ആരോപിച്ചു. അവരുടെ ആണവായുധങ്ങള്‍ക്കു മേല്‍ ആരുടെയും നിയന്ത്രണങ്ങളില്ല. ആണവായുധങ്ങള്‍ പാക്കിസ്ഥാന്‍ യുഎസിനുനേരെ പ്രയോഗിക്കുമെന്ന് ഭയപ്പെടുന്നതായും ലാറി പറഞ്ഞു.
പാക്കിസ്ഥാന്റെ കൈവശമുള്ള ആണവായുധങ്ങള്‍ ഭീകരര്‍ തട്ടിയെടുക്കാനോ സൈനികരാല്‍ വില്‍ക്കപ്പെടാനോ സാധ്യതയുണ്ടെന്ന് ലാറി ചൂണ്ടിക്കാട്ടുന്നു. ഹുഡ്‌സണ്‍ ഇന്‍സ്റ്റിറ്റ്യൂട്ട് സംഘടിപ്പിച്ച ചടങ്ങിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താനുള്ള സൈനിക ഉപകരണങ്ങളുടെ വില്‍പനയും സാമ്പത്തിക സഹായവും റദ്ദാക്കിയാല്‍ മാത്രമേ ഭീഷണി ഒഴിവാക്കാന്‍ കഴിയുകയുള്ളൂ എന്നും ലാറി പറഞ്ഞു.
സെപ്റ്റംബര്‍ 11 ലെ ഭീകരാക്രമണം 30 പേര്‍ ആസൂത്രണം ചെയ്തുണ്ടാക്കിയതാണ്. അതേസമയം, പാകിസ്താന്‍ ഇന്ത്യക്കെതിരെ ആണവായുധങ്ങള്‍ പ്രയോഗിക്കുമെന്ന് തോന്നുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പാകിസ്താനെ ഭീകരരാഷ്ട്രമായി പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് സെനറ്റിലെ ആണവ നിയന്ത്രണ സബ്കമ്മിറ്റി ചെയര്‍മാന്‍ പദവി വഹിച്ചിരുന്നയാളാണ് ലാറി പ്രസിയര്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല