യുഎസ്-അഫ്ഗാന്‍ ബന്ധം വഷളാക്കിയ കൂട്ടക്കൊലയ്ക്ക് ഉത്തരവാദിയെന്ന് ആരോപിക്കപ്പെടുന്ന യുഎസ് സൈനികന്‍ റോബര്‍ട്ട് ബേല്‍സ് സംഭവത്തെക്കുറിച്ച് ഓര്‍ക്കുന്നില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ പറഞ്ഞു. യുഎസിലെ കാന്‍സസില്‍ ഏകാന്ത തടവില്‍ കഴിയുന്ന ബേല്‍സുമായി സംസാരിച്ച ശേഷമാണ് അഭിഭാഷകന്‍ ജോണ്‍ ഹെന്‍ഹി ബ്രൌണ്‍ ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞത്. ബെയില്‍സിന് മറവിരോഗമാണ് എന്നര്‍ഥമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഇക്കഴിഞ്ഞ 11നു വൈകിട്ട് തെക്കന്‍ അഫ്ഗാനിസ്ഥാനിലെ ഗ്രാമത്തില്‍ തോക്കുമായി നടന്നെത്തിയ യുഎസ് സൈനികന്‍ ഒമ്പതു കുഞ്ഞുങ്ങളും മൂന്നു സ്ത്രീകളും അടക്കം 16 സാധാരണക്കാരെയാണു വെടിവച്ചുകൊന്നത്. വെള്ളിയാഴ്ച കാന്‍സസില്‍ എത്തിച്ച ബേല്‍സിനെ ലീവന്‍വര്‍ത്ത് കോട്ടയില്‍ ഏകാന്ത തടവില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.
ബേല്‍സിന് ഓര്‍മക്കേടുണ്െടന്നും എന്നാല്‍ ഇത് അംനേഷ്യ പോലുള്ള രോഗമല്ലെന്നും അഭിഭാഷകന്‍ പറഞ്ഞു. സംഭവത്തിനു മുമ്പും ശേഷവും നടന്ന കാര്യങ്ങള്‍ ബേല്‍സിന്റെ ഓര്‍മയിലുണ്ട്. സംഭവത്തെക്കുറിച്ചു മാത്രം ഓര്‍ക്കാന്‍ കഴിയുന്നില്ല. ബേല്‍സ് അന്ന് മദ്യം കഴിച്ചിരുന്നെങ്കിലും ഒന്നോ രണ്ടോ കവിളേ കുടിച്ചുള്ളൂവെന്നും അദ്ദേഹം പറഞ്ഞതായി ബോണ്‍ ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍വ്യക്തമാക്കി.
ബേല്‍സിനെതിരേ ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. ഈയാഴ്ച അവസാനം ഇതുണ്ടായേക്കും. ബെയില്‍സ് കടുത്ത സാമ്പത്തികബുദ്ധിമുട്ട് അനുഭവിക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. നാലരവര്‍ഷം ഓഹരിദല്ലാളായി പ്രവര്‍ത്തിച്ച കാലത്ത് ഉപഭോക്താവിനെ കബളിപ്പിച്ച സംഭവത്തില്‍ 13 ലക്ഷം ഡോളര്‍ ഇയാള്‍ നല്‍കാനുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല