കാണ്ഡഹാര്‍ പ്രവിശ്യയില്‍ അമേരിക്കന്‍ സൈനികന്‍ മൂന്നു അഫ്ഗാന്‍ സിവിലിയന്മാരെ വെടിവെച്ചുകൊന്നു. ക്യാംപില്‍ നിന്ന് ആയുധവുമായി പുറത്തിറങ്ങിയ സൈനികന്‍ എന്തിനാണിത് ചെയ്തതെന്ന് വ്യക്തമായിട്ടില്ല. ആളുകളെ വെടിവെച്ചുകൊന്നതിനുശേഷം ഭടന്‍ ഉന്നത ഉദ്യോഗസ്ഥര്‍ക്കു മുന്നില്‍ കീഴടങ്ങി.
പെട്ടെന്നുള്ള മാനസിക വിഭ്രാന്തിയാണ് ആക്രമണത്തിനു പിന്നിലെന്നു കരുതുന്നു. സംഭവത്തെ അതിശക്തമായ ഭാഷയില്‍ അപലപിച്ച അമേരിക്കന്‍ സൈനികകേന്ദ്രങ്ങള്‍ സൈനികനെ അറസ്റ്റ് ചെയ്തതായി പ്രസ്താവിച്ചു.
സംഭവത്തെ കുറിച്ച് അഫ്ഗാനിസ്താനിലുള്ള അധിനിവേശ സേനയും സര്‍ക്കാറും അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല