1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 15, 2012

വരുന്ന വേനലിനു ശേഷം 23,000 അമേരിക്കന്‍ സൈനികര്‍ അഫ്ഗാനിസ്ഥാന്‍ വിടുമെന്ന് യുഎസ്. ഇതോടെ അഫ്ഗാനിസ്ഥാനിലെ അമേരിക്കന്‍ സൈനികരുടെ എണ്ണം 68,000 ആയി കുറയും. വിദേശ സൈനിക സാന്നിധ്യത്തിനെതിരേ അഫ്ഗാനിസ്ഥാനില്‍ ശക്തിപ്പെടുന്ന പ്രക്ഷോഭങ്ങളെ തുടര്‍ന്ന് നാറ്റോ സഖ്യ രാജ്യങ്ങള്‍ പലരും തങ്ങളുടെ സൈനികരെ പിന്‍വലിച്ചുകഴിഞ്ഞു.

അടുത്തിടെ നാറ്റോ ക്യാമ്പില്‍ ഖുറാന്‍ കത്തിച്ചതും പിന്നീടു അമേരിക്കന്‍ സൈനികന്‍ ഉറങ്ങികിടന്ന ഗ്രാമീണരെ കൂട്ടക്കൊല ചെയ്തതും അഫ്ഗാനില്‍ വന്‍ പ്രതിഷേധത്തിനു വഴിവെച്ച സാഹചര്യത്തിലാണ് സൈനികരെ വെട്ടികുറയ്ക്കാന്‍ യുഎസ് തീരുമാനിച്ചത്.

വീടുകളില്‍ അതിക്രമിച്ചുകയറി ഉറങ്ങികിടന്ന 16 പേരെ വെടിവെച്ച കൊന്ന അമേരിക്കന്‍ സൈനികനെ അഫ്ഗാന്‍ നിയമപ്രകാരം രാജ്യത്ത് തന്നെ വിചാരണയ്ക്ക് വിധേയമാക്കണമെന്നു അഫ്ഗാന്‍ എംപിമാര്‍ ആവശ്യപ്പെട്ടു. ഇയാളെ യുഎസ് നിയമപ്രകാരം അമേരിക്കയില്‍ വിചാരണ ചെയ്യാന്‍ കര്‍സായി ഗവണ്‍മെന്‍റ് അനുമതി നല്‍കി കഴിഞ്ഞു.

ഇതിനെതിരെയും പ്രതിഷേധം പൊട്ടിപുറപ്പെട്ടിട്ടുണ്ട്. കോടതി നടപടികള്‍ സുതാര്യമായിരിക്കുമെന്നും മാധ്യമങ്ങള്‍ക്ക് പ്രവേശനം അനുവദിക്കുമെന്നും പ്രതിഷേധം തണുപ്പിക്കാന്‍ അഫ്ഗാന്‍ സര്‍ക്കാര്‍ ഉറപ്പുനല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.