സ്വന്തം ലേഖകന്‍: ‘നിറയൊഴിച്ചത് ഞാന്‍, വെടിയുണ്ടയേറ്റ് ചിതറിയ ബിന്‍ ലാദന്റെ തല പെറുക്കി കൂട്ടേണ്ടിവന്നു,’ ബിന്‍ ലാദന്‍ വധത്തെക്കുറിച്ച് പുതിയ വെളിപ്പെടുത്തലുമായി യുഎസ് സൈനികന്റെ പുസ്തകം. ഒസാമ ബിന്‍ ലാദനെ വധിച്ചത് താനാണെന്ന അവകാശവാദം ഉന്നയിച്ച അമേരിക്കന്‍ ദൗത്യ സംഘമായ സീലിലെ മുന്‍ ഉദ്യോഗസ്ഥന്‍ റോബര്‍ട്ട് ഒ നീല്‍ തന്റെ പുതിയ പുസ്തകത്തിലാണ് ബിന്‍ ലാദനെ വധിച്ചത് എങ്ങനെയാണെന്ന് വെളിപ്പെടുത്തുന്നത്.
വെടിവയ്പ്പില്‍ ലാദന്റെ തല ചിന്നിച്ചിതറി പോയി. തുടര്‍ന്ന് തിരിച്ചറിയുന്നതിനായി ചിതറിയ ഭാഗങ്ങള്‍ പെറുക്കി കൂട്ടി വയ്ക്കുകയായിരുന്നുവെന്ന് റോബര്‍ട്ട് ഒനീല്‍. താന്‍ തന്നെ ലാദന് നേരെ മൂന്ന് വെടിയുതിര്‍ത്തുവെന്ന് ഒ നീല്‍ വെളിപ്പെടുത്തി. 2011 മെയ് 2നാണ് ലാദനെ പാകിസ്താനിലെ അബോട്ടാബാദിലെ ഒളിയിടത്തില്‍ വച്ച് യു.എസ് സൈന്യം വധിച്ചത്. തന്റെ പുസ്തകമായ ദി ഓപ്പറേറ്റര്‍: ഫയറിംഗ് ദ ഷോട്ട് ദാറ്റ് കില്‍ഡ് ബിന്‍ ലാദന്‍ എന്ന പുസ്തകത്തിലാണ് താന്‍ തന്നെയാണ് ലാദനെ വകവരുത്തിയതെന്ന് നീല്‍ ആവര്‍ത്തിക്കുന്നത്.
അബോട്ടാബാദിലെ ഒളിസങ്കേതത്തിലെ സ്‌റ്റെയര്‍കേസിന് ചുവട്ടില്‍ ഒളിച്ചിരിക്കുകയായിരുന്ന ലാദന്റെ മകന്‍ ഖാലിദിനെയാണ് ആദ്യം കണ്ടെത്തിയത്. എകെ 47 തോക്കുമായി ഒളിച്ചിരിക്കുകയായിരുന്ന ഖാലിദിനെ അറബിയിലാണ് വിളിച്ചു വരുത്തിയത്. സ്‌റ്റെയര്‍കേസിന് അടിയില്‍ നിന്ന് പുറത്ത് വന്ന ഉടന്‍ ഖാലിദിന് നേരെ വെടിയുതിര്‍ത്തു. മുഖത്തിന് നേരെയാണ് വെടിയുതിര്‍ത്തത്. തുടര്‍ന്നാണ് ഒളിച്ചിരുന്ന ലാദനെ കണ്ടെത്തിയത്.
തന്റെ നാലാം ഭാര്യ അമലിനെ കവചമാക്കി ലാദന്‍ നിന്നു. ഇരുവര്‍ക്ക് നേരെയും ദൗത്യ സേനാംഗങ്ങള്‍ വെടിയുതിര്‍ത്തു. നീലിന്റെ ദി ഓപ്പറേറ്ററില്‍ താന്‍ ഭാഗമായ നാനൂറോളം ഓപ്പറേഷനുകളെ കുറിച്ചുള്ള വിവരണവും നല്‍കിയിട്ടുണ്ട്. ലാദനെ കൊലപ്പെടുത്തി അഞ്ച് വര്‍ഷത്തിന് ശേഷമാണ് പുസ്തകം പുറത്ത് വരുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല