സ്വന്തം ലേഖകന്‍: അമേരിക്കയിലെ സ്‌പെല്ലിങ് ബീ മത്സരത്തില്‍ വെന്നിക്കൊടി പാറിച്ച് വീണ്ടും ഇന്ത്യന്‍ വിദ്യാര്‍ഥികള്‍. യു.എസില്‍ നടത്തിയ നാഷനല്‍ ‘സ്‌ക്രിപ്‌സ് ബീ ‘ സ്‌പെല്ലിങ് മത്സരത്തില്‍ ഇന്തോഅമേരിക്കന്‍ വംശജരായ ജയ്‌റാം ജഗദീഷ് ഹത്വാര്‍ (13), നിഹാര്‍ സായ്‌റെഡ്ഡി ജംഗ (11) എന്നിവര്‍ തിളക്കമാര്‍ന്ന വിജയം നേടി.
ഇവരില്‍ നിഹാര്‍ ഇതുവരെയുള്ളവരില്‍ ഏറ്റവും പ്രായം കുറഞ്ഞ ജേതാവെന്ന റെക്കോര്‍ഡും സ്വന്തമാക്കി. ട്രോഫി ഇരുവരും ചേര്‍ന്ന് ഏറ്റുവാങ്ങി. എല്ലാ വര്‍ഷവും നടക്കുന്ന മത്സരം ഇത്തവണ കടുത്തതായിരുന്നതെന്നാണ് വിലയിരുത്തല്‍.
അവസാനത്തെ മത്സരാര്‍ഥികളായ പത്തില്‍ ഏഴുപേരും ഇന്ത്യന്‍ വംശജര്‍ ആയിരുന്നുവെന്നത് ശ്രദ്ധേയമായി. നിഹാര്‍ ടെക്‌സസില്‍നിന്നും ജയ്‌റാം ന്യൂയോര്‍ക്കില്‍നിന്നുമാണ് വന്നത്. എട്ടാം ഗ്രേഡ് കരസ്ഥമാക്കിയ സ്‌നേഹ ഗണേഷ് കാലിഫോര്‍ണിയയിലാണ് താമസിക്കുന്നത്. കഴിഞ്ഞ വര്‍ഷം നാലാം സ്ഥാനത്തായിരുന്ന സ്‌നേഹ ഇത്തവണ മൂന്നാം സ്ഥാനത്തത്തെി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല