1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 11, 2018

സ്വന്തം ലേഖകന്‍: ഇന്ത്യയടക്കമുള്ള രാജ്യങ്ങളിലേക്ക് വരുന്ന അമേരിക്കന്‍ വിനോദ സഞ്ചാരികള്‍ക്ക് അതീവ ജാഗ്രതാ നിര്‍ദേശം നല്‍കി യുഎസ്. അതീവ ജാഗ്രതാ നിര്‍ദേശം നല്‍കുന്ന ലെവല്‍ 2 മുന്നറിയിപ്പാണ് ഇന്ത്യയിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് യുഎസ് നല്‍കിയിരിക്കുന്നത്.
അതേസമയം, പാക്കിസ്ഥാനിലേക്കുള്ള സഞ്ചാരികള്‍ക്കു നല്‍കിയിരിക്കുന്നത് ലെവല്‍ 3 മുന്നറിയിപ്പാണ്. അതായത് ഇങ്ങോട്ടുള്ള യാത്ര കഴിവതും ഒഴിവാക്കണം.

അഫ്ഗാനിസ്ഥാന്‍, മെക്‌സിക്കോയിലെ അഞ്ചു സ്ഥലങ്ങള്‍, സിറിയ, യെമന്‍, സൊമാലിയ തുടങ്ങിയ സ്ഥലങ്ങള്‍ യാത്രയ്ക്ക് അനുയോജ്യമല്ലെന്ന കാറ്റഗറിയിലാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ലോകരാജ്യങ്ങളിലെ സുരക്ഷയെക്കുറിച്ച് പൗരന്മാര്‍ക്കു വ്യക്തമായ ചിത്രം നല്‍കുകയാണ് ഇത്തരം മുന്നറിയിപ്പുകളിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎസ് ആഭ്യന്തര വിഭാഗം വ്യക്തമാക്കി. ഇന്ത്യയിലേക്കുള്ള യാത്രയ്ക്ക് അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ച യുഎസ് ആഭ്യന്തരവിഭാഗം ഇവിടെ ഭീകരവാദവും കുറ്റകൃത്യവും കൂടുതലാണെന്നു പറയുന്നു.

പാക്കിസ്ഥാനുമായി സംഘര്‍ഷവും വെടിവയ്പ്പും തുടരുന്ന ജമ്മു കശ്മീരിലേക്ക് യാത്ര ചെയ്യരുതെന്നും സഞ്ചാരികള്‍ക്കു മുന്നറിയിപ്പുണ്ട്. എന്നാല്‍ കിഴക്കന്‍ ലഡാക്ക്, ലേ തുടങ്ങിയവിടങ്ങളിലേക്കു യാത്ര അനുവദിക്കുകയും ചെയ്തിട്ടുണ്ട്. ഇന്ത്യയിലെ കുറ്റകൃത്യങ്ങളില്‍ പ്രധാനപ്പെട്ടത് മാനഭംഗമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.