സ്വന്തം ലേഖകൻ: യുഎസിലെ മിസിസിപ്പിയില്‍ റാഞ്ചിയെടുത്ത വിമാനവുമായി യുവാവിന്റെ മരണക്കളി. 29 കാരനായ റാഞ്ചി തട്ടിയെടുത്ത വിമാനം മിസിസിപ്പിയിലെ ടുപ്പലോ നഗരത്തിനു മുകളിലൂടെ പലതവണ പറന്നു. ആയിരങ്ങളെ മുൾമുനയിൽ നിർത്തി അഞ്ചുമണിക്കൂറിനുശേഷം സമീപത്തെ ബെന്റൺ കൗണ്ടിയിൽ വിമാനം ഇറക്കിയതോടെ റാഞ്ചിനാടകം അവസാനിച്ചു.
പറന്നുയർന്ന ഉടൻ ടുപ്പലോയിലെ വാള്‍മാര്‍ട്ടിനു മുകളില്‍ വിമാനം ഇടിച്ചിറക്കുമെന്ന ഭീഷണി സന്ദേശം റാഞ്ചി കൈമാറിയിരുന്നു. ഇതേത്തുടര്‍ന്ന് വ്യാപാരകേന്ദ്രത്തില്‍ നിന്നും മുഴുവൻ ആളുകളെയും ഒഴിപ്പിച്ചു. നഗരത്തിലും ആളുകളെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. ആംബുലന്‍സും ഫയര്‍ഫോഴ്സും ഉള്‍പ്പെടെ സജ്ജമാക്കുകയും ചെയ്തിരുന്നു.
സൗത്ത് ഈസ്റ്റ് ഏവിയേഷന്‍ എന്ന സ്വകാര്യകമ്പനിയുടെ ബീച്ച് ക്രാഫ്റ്റ് കിംഗ് എയര്‍ 90 എന്ന വിമാനമാണ് തട്ടിക്കൊണ്ടുപോയത്. ഒമ്പതുപേര്‍ക്ക് യാത്ര ചെയ്യാന്‍ കഴിയുന്ന ഇരട്ട എന്‍ജിനുള്ളതാണ് വിമാനം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല