സ്വന്തം ലേഖകന്‍: യുഎസില്‍ ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്കു ശേഷം സ്‌കൂളില്‍ പോയ ആദ്യ ദിവസം തന്നെ 13 കാരന് ദാരുണാന്ത്യം. അമേരിക്കയിലെ സിന്‍സിനാറ്റിയില്‍ പെയ്‌റ്റോണ്‍ വെസ്റ്റ് എന്ന 13 കാരനാണ് ദുര്‍വിധി. പയ്‌റ്റോനിന്റെ ഹൃദയ ശസ്ത്രക്രിയ പൂര്‍ണ വിജയമായിരുന്നു. എന്നാല്‍ സ്‌കൂളിലേക്ക് പോയ പെയ്‌റ്റോണിന് കാറില്‍ യാത്ര ചെയ്യുന്നതിനിടെ ശാരീരിക അസ്വസ്ഥതകള്‍ അനുഭവപ്പെടുകയായിരുന്ന്. വീടിന് പുറത്തുനിന്ന് സ്‌കൂളിലേക്ക് പോകുന്ന ചിത്രങ്ങള്‍ മൊബൈലില്‍ പകര്‍ത്തി പുറപ്പെട്ട പെയ്‌റ്റോണിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
പെയ്‌റ്റോണിന്റെ ഹൃദയത്തിന്റെ വലത് ഭാഗം മാത്രമായിരുന്നു പ്രവര്‍ത്തിച്ചിരുന്നത്. പിന്നീട് ഹൃദയം മാറ്റിവെക്കല്‍ ശസ്ത്രക്രിയക്ക് ശേഷമുള്ള ദീര്‍ഘനാളത്തെ ആശുപത്രി വാസത്തിന് ശേഷം സാധാരണ ജീവിതത്തിലേക്ക് അവന്‍ തിരിച്ചുവരികയായിരുന്നു. അഞ്ച് വയസിനിടെ ഹൃദയം തുറന്നുള്ള മൂന്ന് ശസ്ത്രക്രിയകളാണ് പെയ്‌റ്റോണിന് വേണ്ടിവന്നത്. അഞ്ച് മാസത്തിന് ശേഷം വ്യാഴാഴ്ച്ച സ്‌കൂളിലേക്ക് പോകവെയാണ് വീണ്ടും ദുരന്തം സംഭവിച്ചത്. രണ്ട് മണിക്കൂറിനുള്ളില്‍ ഹൃദയമിടിപ്പ് ഇല്ലാതായി.അധികം വൈകാതെ മരണവും സംഭവിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരിച്ചുകിട്ടിയ ജീവിതം വീണ്ടും ഇല്ലാതായ വാര്‍ത്ത രാജ്യത്താകെ വളരെ പെട്ടെന്നായിരുന്നു പ്രചരിച്ചത്. ‘വേര്യര്‍ ഹാര്‍ട്ട്’ എന്ന ഹാഷ്ടാഗില്‍ സമൂഹ മാധ്യമങ്ങളിലും പെയ്‌റ്റോണിന്റെ മരണം അറിയപ്പെട്ടു. ‘ഗോ ഫണ്ട് മി’ എന്ന ഫേസ്ബുക്ക് പേജില്‍ മരണാനന്തര ചടങ്ങുകള്‍ക്കായി സംഭാവന ആവശ്യപ്പെട്ടതിലൂടെ ഞായറാഴ്ച വരെ മാത്രം 12,000 രൂപയാണ് ലഭിച്ചത്. 7,500 രൂപയായിരുന്നു വേണ്ടിയിരുന്നത്. ‘ഫോര്‍ എവര്‍ അവര്‍ വേര്യര്‍’ എന്ന് അച്ചടിച്ച ടീഷര്‍ട്ടുകള്‍ പുറത്തിറക്കാനും പെയ്‌റ്റോണിന്റെ വീടിന് തൊട്ടടുത്തുള്ള പ്രിന്റിംഗ് കേന്ദ്രം തീരുമാനിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല