സ്വന്തം ലേഖകന്‍: റഷ്യയില്‍ നിന്നുള്ള അപേക്ഷകര്‍ക്ക് വിസ വിസ അനുവദിക്കുന്നത് താത്ക്കാലികമായി നിര്‍ത്തിവക്കുന്നതായി അമേരിക്ക. റഷ്യയില്‍ നിന്നുള്ള കുടിയേറ്റ ഇതര വിസാ അപേക്ഷകള്‍ അനുവദിക്കുന്നത് അമേരിക്ക താല്‍ക്കാലികമായി നിര്‍ത്തിവെക്കുന്നതായി റഷ്യയിലെ അമേരിക്കന്‍ എംബസിയാണ് അറിയിച്ചത്. ഒമ്പതു ദിവസത്തേക്കാണ് നടപടി. ഇരു രാജ്യങ്ങളും തമ്മിലുള്ള നയതന്ത്രപ്രശ്‌നങ്ങള്‍ കാരണമാണ് പുതിയ നീക്കമെന്നാണ് സൂചന.
നിയന്ത്രണം ബുധനാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഈ ഒമ്പതു ദിവസ കാലയളവില്‍ വിസക്കായി സമര്‍പ്പിച്ച എല്ലാ അപേക്ഷയും തള്ളുമെന്നും എംബസി അറിയിച്ചു. ഒമ്പത് ദിവസങ്ങള്‍ക്ക് ശേഷം റഷ്യക്കാര്‍ക്ക് അനുവദിക്കുന്ന വിസകളുടെ എണ്ണം വെട്ടിക്കുറക്കുമെന്നും അറിയിപ്പില്‍ പറയുന്നു.
റഷ്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കെതിരെ അമേരിക്കന്‍ കോണ്‍ഗ്രസ് പാസാക്കിയ ഉപരോധത്തെ തുടര്‍ന്ന് രാജ്യത്തെ യു.എസ് നയതന്ത്ര പ്രതിനിധികളുടെ എണ്ണം റഷ്യന്‍ സര്‍ക്കാര്‍, 755 ല്‍നിന്ന് 455 ആക്കി വെട്ടിച്ചുരുക്കിയിരുന്നു. ഇതിനു മറുപടിയായാണ് അമേരിക്കന്‍ എംബസി വിസാ നിയന്ത്രണം കൊണ്ടുവന്നത്. സെന്റ് പീറ്റേഴ്‌സ്ബര്‍ഗ്, യക്കറ്റേറിന്‍ ബര്‍ഗ്, വാല്‍ഡിവേസ്‌റ്റോക് എന്നിവിടങ്ങളിലായി മൂന്ന് കോണ്‍സുലേറ്റുകളാണ് അമേരിക്കക്ക് റഷ്യയിലുള്ളത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല