1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 6, 2018

സ്വന്തം ലേഖകന്‍: പാകിസ്താന് 115 കോടി ഡോളറിന്റെ സൈനിക സഹായവും ആ!യുധങ്ങള്‍ നല്‍കുന്ന നടപടികളും അമേരിക്ക മരവിപ്പിച്ചു. അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശൃംഖല എന്നിവരെ ഫലപ്രദമായി നേരിടാന്‍ സഹായിക്കാതെ, ഭീകരര്‍ക്കു പാക്കിസ്ഥാന്‍ സുരക്ഷിത താവളം ഒരുക്കിയെന്നാണ് അമേരിക്കയുടെ ആരോപണം.

പാക്കിസ്ഥാനുള്ള സൈനിക സഹായം നിര്‍ത്തിവയ്ക്കാന്‍ ട്രംപ് നേരത്തേ നിര്‍ദേശിച്ചിരുന്നു. 15 വര്‍ഷമായി 3300 കോടി ഡോളറിന്റെ സൈനിക സാന്പത്തികസഹായം കൈപ്പറ്റിയ പാക്കിസ്ഥാന്‍ വഞ്ചനയും കാപട്യവുമല്ലാതെ ഒന്നും നല്കിയിട്ടില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് പുതുവത്സര ദിനത്തില്‍ ട്വീറ്റ് ചെയ്തിരുന്നു.

പാക്കിസ്ഥാനുള്ള 2017 സാന്പത്തികവര്‍ഷത്തെ അമേരിക്കന്‍ പ്രതിരോധമന്ത്രാലയത്തിന്റെ 90 കോടി ഡോളര്‍ സഖ്യസഹായ ഫണ്ടും (സിഎസ്എഫ്) മുന്‍വര്‍ഷങ്ങളിലെ ചെലവഴിക്കാത്ത ഫണ്ടുകളുമാണ് ഇപ്പോള്‍ മരവിപ്പിച്ചത്. 2016 സാന്പത്തിക വര്‍ഷം വിദേശ സൈനികഫണ്ടായി (എഫ്എംഎഫ്) കോണ്‍ഗ്രസ് അനുവദിച്ച 25.5 കോടി ഡോളറിന്റെ സാന്പത്തിക സഹായവും തടഞ്ഞുവയ്ക്കപ്പെടുന്നതില്‍ പെടും.

അഫ്ഗാന്‍ താലിബാന്‍, ഹഖാനി ശൃംഖല എന്നിവയ്‌ക്കെതിരേ പാക്കിസ്ഥാന്‍ ശക്തമായ നടപടി സ്വീകരിക്കാത്തതിനാല്‍ ദേശീയ സുരക്ഷാസഹായം താത്കാലികമായി റദ്ദാക്കുന്നതായി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വക്താവ് ഹെതര്‍ നൗറത്ത് പറഞ്ഞു.

മേഖലയില്‍ അസ്ഥിരത സൃഷ്ടിക്കുന്നതും അമേരിക്കക്കാര്‍ക്കു നേരേ ആക്രമണം നടത്തുന്നതും താലിബാന്‍, ഹഖാനി ഭീകരരാണ്. അതിനാല്‍, പാക്കിസ്ഥാനുള്ള സഹായങ്ങള്‍ താത്കാലികമായി നിര്‍ത്തുന്നു. നിയമപ്രകാരം ആവശ്യപ്പെടുന്നതുവരെ പാക്കിസ്ഥാനുള്ള സന്പത്തികസഹായവും സൈനിക ഉപകരണവിതരണവും റദ്ദാക്കുന്നതായും അവര്‍ മാധ്യമങ്ങളെ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.