സ്വന്തം ലേഖകന്‍: ക്ലാസില്‍ ആറു വയസുകാരന്‍ അല്ലാഹു എന്ന് ആവര്‍ത്തിച്ച് പറഞ്ഞു, യുഎസില്‍ സ്‌കൂള്‍ അധ്യാപിക പോലീസിനെ വിളിച്ചു വരുത്തി. അമേരിക്കന്‍ സ്‌കൂളില്‍ ഭിന്നശേഷിയുള്ള ആറു വയസുകാരന്‍ അല്ലാഹു എന്നു പദം ആവര്‍ത്തിച്ച് ഉരുവിട്ടതോടെ അധ്യാപിക കുട്ടി തീവ്രവാദിയാണെന്ന് തെറ്റിദ്ധരിച്ചാണ് പൊലീസില്‍ വിവരമറിയിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
മുഹമ്മദ് സുലൈമാന്‍ എന്ന വിദ്യാര്‍ഥി ഭിന്നശേഷിക്കാരനാണെന്നും അവന് മതിയായ ബുദ്ധിവളര്‍ച്ചയില്ലെന്നും പിതാവ് അറിയിച്ചതോടെയാണ് പൊലീസ് മടങ്ങിയത്. മുഹമ്മദിനെ പഠിപ്പിച്ചിരുന്ന അധ്യാപിക സ്ഥലം മാറിപ്പോയതാണ് കുഴപ്പങ്ങള്‍ക്ക് കാരണമെന്നും രക്ഷിതാക്കള്‍ വ്യക്തമാക്കി. പകരംവന്ന അധ്യാപികക്കാണ് അബദ്ധം പറ്റിയത്.
അതേസമയം, കുട്ടിക്ക് സംസാരിക്കാന്‍ കഴിയില്ലെന്നും ഒരു വയസ്സുള്ള കുട്ടിയുടെ ബുദ്ധിവളര്‍ച്ചയെ അവനുള്ളൂ എന്നുമാണ് പിതാവിന്റെ വാദമെങ്കിലും കുട്ടി സംസാരിക്കുന്നത് വ്യക്തമായി കേട്ടതായി പുതിയ അധ്യാപിക വാദിക്കുന്നു. എന്തായാലും കേസില്‍ പോലീസ് അന്വേഷണം അവസാനിപ്പിച്ചു. എന്നാല്‍ സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്ന് മേഖലയിലെ ശിശു സംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല