സ്വന്തം ലേഖകന്‍: എച്ച് വണ്‍ ബി, എല്‍ വണ്‍ വിസകളുടെ പുതുക്കല്‍ നടപടികള്‍ കടുപ്പമാക്കി അമേരിക്ക, ഇന്ത്യന്‍ ഐ.ടി. മേഖലക്ക് കനത്ത തിരിച്ചടി. വിസ പുതുക്കാന്‍ നിരവധി കടുത്ത നിബന്ധനകളാണ് യു.എസ് പൗരത്വ, ഇമിഗ്രേഷന്‍ സര്‍വിസസ് വിഭാഗം കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചത്. ഇതുവരെ വിസ ലഭിക്കാനുള്ള അതേ മാനദണ്ഡം തന്നെയായിരുന്നു വിസ പുതുക്കാനും.
എന്നാല്‍, ഇനി മുതല്‍ ഓരോ തവണ വിസ പുതുക്കുമ്പോഴും വിസക്ക് അര്‍ഹനാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഫെഡറല്‍ അധികൃതര്‍ക്ക് നല്‍കണം. വിസ ലഭിക്കാന്‍ യോഗ്യനാണെന്ന് തെളിയിക്കേണ്ട ബാധ്യത ഇനി അപേക്ഷകര്‍ക്കാണ്. യോഗ്യരായ എച്ച് വണ്‍ ബി വിസക്കാര്‍ക്കു മാത്രമേ ഇനി യു.എസില്‍ തുടരാനാകൂ.
ഇപ്പോള്‍ യുഎസില്‍ തങ്ങുന്ന വിസയുടെ കാലാവധി തീരാറായ പ്രവാസികള്‍ക്കാണ് പുതിയ വ്യവസ്ഥ തിരിച്ചടിയാകുകയെന്ന് അമേരിക്കന്‍ ഇമിഗ്രേഷന്‍ ലോയേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് വില്യം സ്‌റ്റോക്ക് പറഞ്ഞു. അമേരിക്കന്‍ ഉദ്യോഗാര്‍ഥികള്‍ക്ക് എതിരായ വിവേചനം ഒഴിവാക്കുകയാണ് പരിഷ്‌കാരത്തിന്റെ ലക്ഷ്യമെന്നാണ് അധികൃതരുടെ വിശദീകരണം.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല