സ്വന്തം ലേഖകന്‍: വിമാനയാത്രയില്‍ സമ്പൂര്‍ണ ലാപ്ടോപ് നിരോധനം പരിഗണനയിലെന്ന് അമേരിക്ക. അമേരിക്കയിലേക്കും പുറത്തേക്കും പോകുന്ന വിമാനങ്ങളില്‍ ലാപ് ടോപ് നിരോധിച്ചേക്കുമെന്ന് യുഎസ് ആഭ്യന്തര സെക്രട്ടറി ജോണ്‍ കെല്ലിയെ ഉദ്ധരിച്ച് ഫോക്സ് ന്യൂസാണ് വാര്‍ത്ത പുറത്തുവിട്ടത്. പശ്ചിമേഷ്യയിലേയും ഉത്തര ആഫ്രിക്കയിലേയും പത്തു രാജ്യങ്ങളില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ യാത്രക്കിടെ ഫോണ്‍ ഒഴികെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നത് അമേരിക്ക നേരത്തെ വിലക്കിയിരുന്നു.
തുര്‍ക്കി, ഈജിപ്ത്, ജപ്പാന്, ജോര്‍ദാന്‍, സൗദി അറേബ്യ, കുവൈത്ത്, ഖത്തര്‍, യുഎഇ, മൊറോക്കോ, ടുണീഷ്യ, ലെബന് എന്നീ രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്ക്കാണ് ഇലക്ട്രോണിക് ഉപകരണങ്ങള്‍ കൈവശം വയ്ക്കുന്നതിന് വിലക്കുള്ളത്. അമേരിക്ക വിലക്കേര്‍പ്പെടുത്തി ദിവസങ്ങള്‍ക്ക് ശേഷം ബ്രിട്ടനും തുര്‍ക്കി, ലെബനന്, ജോര്‍ദ്ദാന്‍, ഈജിപ്ത്, ടുണീഷ്യ, സൗദി അറേബ്യ എന്നീ രാജ്യങ്ങളിലെ യാത്രക്കാര്‍ക്ക് ലാപ്പ്ടോപ്പ് ഉള്‍പ്പെടെയുള്ള ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയിരുന്നു.
അതിന്റെ തുടര്‍ച്ചയായാണ് ലാപ്ടോപ്പ് നിരോധനം എല്ലാ യാത്രക്കാര്‍ക്കും ബാധകമാക്കാന്‍ അമേരിക്കന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. സുരക്ഷ വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി വിമാനയാത്രക്കിടെ കൈവശം വയ്ക്കാവുന്ന ഉപകരണങ്ങളുടെ സ്ക്രീനിംഗ് ശക്തമാക്കുമെന്ന് യുഎസ് ട്രാന്‍സ്പോര്‍ട്ട് സെക്യൂരിറ്റി അഡ്മിനിസ്ട്രേഷന് വ്യക്തമാക്കി. ബാഗില്‍ കുത്തി നിറച്ച ലഗ്ഗേജുകള്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുന്നതിന് ടിഎസ്എ ഏജന്റുമാര്‍ക്ക് നിര്‍ദേശവും നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല