സ്വന്തം ലേഖകന്‍: യൂറോപ്പില്‍ നിന്നുള്ള വിമാന യാത്രക്കാര്‍ക്കും ലാപ്‌ടോപ്പ് വിലക്ക് കൊണ്ടുവരാന്‍ യുഎസ് അധികൃതര്‍ ഒരുങ്ങുന്നു. ലാപ്‌ടോപ്പ് അടക്കം വലിയ ഇലക്ട്രോണിക് വസ്തുക്കള്‍ക്കു വിലേക്കര്‍പ്പെടുത്താന്‍ യുഎസ് ഹോംലാന്‍ഡ് സെക്യൂരിറ്റി ആലോചിക്കുന്നതായി വകുപ്പ് വക്താവ് സൂചന നല്‍കി.
ഇതോടെ മാര്‍ച്ചില്‍ ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്കു യുഎസിലേക്കുള്ള വിമാനങ്ങളില്‍ വിലക്കേര്‍പ്പെടുത്തിയ നടപടി നീളുമെന്ന് ഏറെക്കുറെ ഉറപ്പായി. 10 മുസ്ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള യാത്രക്കാരെയാണ് യുഎസും ബ്രിട്ടനും ലാപ്‌ടോപ്പ് അടക്കമുള്ള ഇലക്ട്രോണിക് ഉപകരണങ്ങളുമായി വിമാനത്തില്‍ യാത്ര ചെയ്യുന്നതില്‍നിന്നു വിലക്കിയത്.
ഇതോടെ ഇത്തരം സാമഗ്രികള്‍ ലഗേജായി കൊണ്ടുപോകാന്‍ യാത്രക്കാര്‍ നിര്‍ബന്ധിതരായി. കൈമാറ്റം ചെയ്യാന്‍ കഴിയുന്ന വൈദ്യുത ഉപകരണങ്ങള്‍വഴി ഐഎസ് വിമാനത്തില്‍ സ്‌ഫോടനത്തിനു ലക്ഷ്യമിടുന്നു എന്ന ഇന്റലിജന്‍സ് മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നു വിമാനത്തില്‍ ലാപടോപ്പ് അടക്കമുള്ളവയ്ക്കു വിലക്കേര്‍പ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല