സ്വന്തം ലേഖകന്‍: ഉത്തര കൊറിയയുമായി ചര്‍ച്ചക്കുള്ള സാധ്യതകള്‍ യുഎസ് പരിശോധിച്ചു വരുന്നതായി യുഎസ് സ്‌റ്റേറ്റ് സെക്രട്ടറി റെക്‌സ് ടില്ലേഴ്‌സണ്‍. വിവിധ മാര്‍ഗങ്ങളിലൂടെ കൊറിയയുമായി ചര്‍ച്ച നടത്തുന്നതിനുള്ള സാധ്യതകള്‍ പരിശോധിച്ച് വരികയാണെന്നും ചര്‍ച്ചക്ക് തയ്യാറാണോയെന്ന് കൊറിയയോട് ആരായുമെന്ന് ടില്ലേഴ്‌സണ്‍ പറഞ്ഞു.
അവരുമായി വിനിമയം നടത്താന്‍ യു.എസിന് മുന്നില്‍ നിരവധി മാര്‍ഗങ്ങളുണ്ട്. ചര്‍ച്ചകള്‍ക്കുള്ള സാധ്യത പൂര്‍ണമായും അടഞ്ഞിട്ടില്ലെന്നും ടില്ലേഴ്‌സണ്‍ ബീജിങില്‍ മാധ്യമ പ്രവര്‍ത്തകരോട് സംസാരിക്കവെ അദ്ദേഹം വ്യക്തമാക്കി. ചൈനീസ് പ്രസിഡന്റ് ഷി ചിന്‍പിംഗുമായി ചര്‍ച്ചയ്ക്കു ശേഷമാണു ടില്ലേര്‍സണ്‍ റിപ്പോര്‍ട്ടര്‍മാരെ കണ്ടത്.
പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ ഭീഷണികളും യുഎന്‍ ഉപരോധങ്ങളും വകവയ്ക്കാതെ ഉത്തര കൊറിയ ആണവ, മിസൈല്‍ പരീക്ഷണങ്ങള്‍ തുടരുന്ന പശ്ചാത്തലത്തിലാണ് അമേരിക്കയുടെ അനുനയ ശ്രമങ്ങള്‍. ഇതിനിടെ പ്യോംഗ്യാംഗിനു സമീപമുള്ള റോക്കറ്റ് വികസന കേന്ദ്രത്തില്‍നിന്നു നിരവധി മിസൈലുകള്‍ മറ്റേതോ സ്ഥലത്തേക്ക് നീക്കുന്നതായി കണ്ടെന്ന് ദക്ഷിണ കൊറിയ പറഞ്ഞു. ഉത്തര കൊറിയ കൂടുതല്‍ മിസൈല്‍ പരീക്ഷണങ്ങള്‍ക്കു പദ്ധതിയിടുകയാണെന്നും ദക്ഷിണ കൊറിയ ആശങ്ക പ്രകടിപ്പിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല