1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 8, 2021

സ്വന്തം ലേഖകൻ: ​റിയോയിലും ലണ്ടനിലും നിലനിർത്തിയ ഒളിമ്പിക്​ ചാമ്പ്യൻ കിരീടം ടോക്യോയിലും തുടർന്ന്​ അമേരിക്ക. സ്വർണത്തിളക്കത്തിൽ ഒരു പണത്തൂക്കം മുന്നിൽനിന്ന്​ ഒന്നാം സ്​ഥാനവുമായി മടങ്ങാനൊരുങ്ങിയ ചൈനയെ അവസാന ദിവസം നേടിയ മെഡലുകളിൽ മറികടന്നാണ്​ യു.എസ്​ ഇത്തവണയും ഒന്നാമ​െതത്തിയത്​.

അവസാന ദിവസമായ ഞായറാഴ്ച വനിതകളുടെ ബാസ്​കറ്റ്​ബാളിലും വോളിബാളിലുമുൾപെടെ യു.എസ്​ മൂന്ന്​ സ്വർണം നേടിയപ്പോൾ ചൈന പിന്നാക്കം പോയതാണ്​​ അമേരിക്കയെ ഒന്നാമതെത്തിച്ചത്​. യു.എസിന്​ 39ഉം ചൈനക്ക്​ 38ഉമാണ്​ സ്വർണ നേട്ടം. 41 ​വെള്ളിയും 33 വെങ്കലവുമായി 112 യു.എസ്​ മെഡലുകൾ സ്വന്തമാക്കിയപ്പോൾ ചൈനയുടെ നേട്ടം 32 വെള്ളിയും 18 വെങ്കലവുമുൾപെടെ 88 ആണ്​. റഷ്യൻ ഒളിമ്പിക്​ കമ്മിറ്റിയാണ്​ മൊത്തം എണ്ണത്തിൽ മൂന്നാമത്​- 70 മെഡലുകൾ.

1980കളിൽ കൗമാരക്കാരെ കണ്ടെത്തി ഒളിമ്പിക്​സിൽ മികവു തെളിയിക്കാൻ ചൈന കച്ചകെട്ടിയിറങ്ങിയതോടെയാണ് ഒളിമ്പിക്​സിൽ​ അങ്കം കൊഴുത്തുതുടങ്ങിയത്​​. 2008ലെ ബീജിങ്​ ഒളിമ്പിക്​സിൽ ചൈന ഒന്നാമതെത്തുകയും ചെയ്​തു. ലണ്ടനിൽ ചൈന രണ്ടാമതുമായി. ഇന്ത്യക്കും ചരിത്രം പിറന്ന ഒളിമ്പിക്​ മാമാങ്കമായി ടോക്യോ. ഒരു സ്വർണവും രണ്ടു വെള്ളിയും നാലു വെങ്കലവുമായി ഏഴു മെഡലുകൾ ഇതുവരെ ഇന്ത്യ സ്വന്തമാക്കിയിട്ടുണ്ട്​.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.