സ്വന്തം ലേഖകന്‍: ഐക്യരാഷ്ട്ര സംഘടന ചെലവു ചുരുക്കലിന്റെ പാതയില്‍, വാര്‍ഷിക ബജറ്റ് അഞ്ചു ശതമാനം വെട്ടിക്കുറച്ചു. 28.6 കോടി ഡോളറാണ് അടുത്ത വര്‍ഷത്തെ ബജറ്റില്‍ കുറവു വരുത്തിയത്.2018–19 വര്‍ഷത്തില്‍ 539 കോടി ഡോളറിന്റെ ബജറ്റിനു ഞായറാഴ്ച യുഎന്‍ പൊതുസഭ അംഗീകാരം നല്‍കി.
പ്രത്യേക രാഷ്ട്രീയ ദൗത്യങ്ങള്‍ക്കായി പ്രവര്‍ത്തിക്കുന്ന യുഎന്‍ ഓഫിസുകളുടെ പ്രവര്‍ത്തനച്ചെലവു ചുരുക്കിയാണു ബജറ്റിലെ വെട്ടിക്കുറയ്ക്കല്‍ സാധ്യമാക്കിയത്. ചരിത്രത്തിലാദ്യമായാണ് ഇത്തരമൊരു നടപടി. ചെലവുചുരുക്കലിന്റെ മുഴുവന്‍ ക്രെഡിറ്റും യുഎസിനാണെന്നു യുഎന്നിലെ യുഎസ് പ്രതിനിധി നിക്കി ഹേലി പറഞ്ഞു.
‘യുഎന്നിന്റെ ദുര്‍വ്യയവും അധികച്ചെലവും പോരായ്മകളും അറിയാമല്ലോ. അമേരിക്കന്‍ ജനതയുടെ പണം ഇനിയുമങ്ങനെ പാഴാക്കുന്നത് അനുവദിക്കാനാവില്ല.’ ഡോണള്‍!ഡ് ട്രംപ് ഭരണകൂടം നടത്തിയ വലിയ ഇടപെടലായാണു ചെലവുചുരുക്കല്‍ വിലയിരുത്തപ്പെടുന്നത്.
ഐക്യരാഷ്ട്ര സംഘടന ആളുകള്‍ക്കു നേരംപോക്കിന് ഒത്തുകൂടി വര്‍ത്തമാനം പറയാനുള്ള ക്ലബ് മാത്രമാണെന്നു യുഎസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ട ഉടന്‍ ട്രംപ് പ്രസ്താവിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല