1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 11, 2016

സ്വന്തം ലേഖകന്‍: യൂണിവേഴ്‌സിറ്റിയുടെ പേരില്‍ വ്യാജ വിസ, 306 ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ക്കെതിരെ അമേരിക്ക നിയമ നടപടി സ്വീകരിക്കുന്നു. നോര്‍ത്തേണ്‍ ന്യൂ ജേഴ്‌സി സര്‍വകലാശാലയുടെ പേരില്‍ വ്യാജമായി വിസ നേടിയവരെ തിരിച്ചറിഞ്ഞതായും അവരുടെ താമസസ്ഥലം കണ്ടെത്തിയതായും യു.എസ്.ഐ.സി.ഇ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സ് വക്താവ് അറിയിച്ചു.

നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ഇവരെ നാടുകടത്തുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്റ്റുഡന്റ്, വര്‍ക്ക് വിസ സംഘടിപ്പിച്ച് 26 രാജ്യങ്ങളില്‍ നിന്ന് ആയിരത്തിലേറെ വിദേശികള്‍ അമേരിക്കയില്‍ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ പിടിയിലായ 21 പേരില്‍ 10 പേര്‍ ഇന്ത്യന്‍ വംശജരായിരുന്നു. ഇവരില്‍ ഇടനിലക്കാര്‍, റിക്രൂട്ടര്‍മാര്‍, തൊഴില്‍ദാതാക്കള്‍ എന്നിവരാണ് പിടിയിലായത്. വര്‍ഷം തോറും ധാരാളം പേര്‍ വ്യാജ വിസയില്‍ അമേരിക്കയില്‍ എത്തുന്നതായാണ് യു.എസ്.ഐ.സി.ഇ ഹോംലാന്‍ഡ് സെക്യൂരിറ്റി ഇന്‍വെസ്റ്റിഗേഷന്‍സിന്റെ നിഗമനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.