സ്വന്തം ലേഖകൻ: ഇറാഖിലെ മുൻ ഏകാധിപതി സദ്ദാംഹുസൈനെ പിടികൂടിയ നിമിഷത്തെ കണ്ടെത്തലുകൾ പുറത്തുവിട്ട് പരിഭാഷകൻ. ഇറാഖിൽ അമേരിക്കൻ കമാന്റോകളുടെ റെയ്ഡിലാണ് സദ്ദാം ഹുസൈൻ പിടിക്കപ്പെട്ടത്. അതുറപ്പാക്കിയ ഇറാഖി പൗരനും അമേരിക്കൻ സൈന്യത്തിന് ഇറാഖിലെ പരിഭാഷകനുമായിരുന്ന പേര് വെളിപ്പെടുത്തിയ വ്യക്തിയാണ് രഹസ്യങ്ങൾ വെളിപ്പെടുത്തിയത്.
17 പെട്ടികൾ നിറയെ ഡോളറുകളുമായി രഹസ്യ അറയിലാണ് സദ്ദാംഹുസൈനിനെ കണ്ടെത്തിയത്. ആട്ടിൻ പറ്റങ്ങളെ പാർപ്പിച്ചിരുന്ന ഒരു ഫാംഹൗസിനടിയിലാണ് രഹസ്യ അറയുണ്ടായിരുന്നത്. ഒളിച്ചുതാമസിക്കാൻ നിർമ്മിച്ച സങ്കേതമാണ് മുൻ ഇറാഖ് പ്രസിഡന്റ് ഉപയോഗിച്ചിരുന്നതെന്നും പരിഭാഷകൻ വെളിപ്പെടുത്തി.
‘ഒരു ആട്ടിൻ കൂടാണ് സംശയമുണ്ടാക്കിയത് 300 മീറ്റർ വീതിയിലും നീളത്തിലും നിറയെ ചെമ്മരിയാടുകളാണുണ്ടായിരുന്നത്. തനിക്ക് അങ്ങോട്ട് പ്രവേശനമുണ്ടായിരുന്നില്ല. അവിടം അമേരിക്കൻ സൈന്യം വളഞ്ഞിരുന്നു. സദ്ദാം താമസിച്ചിരുന്ന അറകളിൽ പെട്ടികളിലായി അളവറ്റ സമ്പത്താണ് ശേഖരിച്ചുവച്ചിരുന്നത്. കോടിക്കണക്കിന് ഡോളറുകൾക്കൊപ്പം സ്വർണ്ണവും ആഭരണങ്ങളും വിവിധ പെട്ടികളിലുണ്ടായിരുന്നു.’ പേരുവെളുപ്പെടു ത്താതെയാണ് പരിഭാഷകൻ വിവരങ്ങൾ പുറത്തുവിട്ടത്.
ആ ധനശേഖരം മുഴുവൻ എവിടേക്കാണ് മാറ്റപ്പെട്ടതെന്ന് അറിയില്ല. സദ്ദാമിനെ പിടികൂടിയ ശേഷം ആ രഹസ്യ അറ ബോംബിട്ട് തകർക്കുകയും ചെയ്തിരുന്നതായും പരിഭാഷകൻ ഓർക്കുന്നു. 2003 ഡിസംബർ 13നാണ് സദ്ദാമിനെ പിടികൂടുന്നത്. വധശിക്ഷ നടപ്പാക്കിയത് 30-ാം തിയതിയായിരുന്നുവെന്നും പരിഭാഷകൻ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല