1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2017

സ്വന്തം ലേഖകന്‍: അമേരിക്കയും ബ്രിട്ടനും അടുക്കുന്നതില്‍ മുഖം കറുപ്പിച്ച് യൂറോപ്യന്‍ യൂണിയന്‍, മാള്‍ട്ട ഉച്ചകോടിയില്‍ ട്രംപിനും തെരേസാ മേയ്ക്കുമെതിരെ വിമര്‍ശനവുമായി നേതാക്കള്‍. മാള്‍ട്ടന്‍ തലസ്ഥാനമായ വാലറ്റയില്‍ നടന്ന സമ്മേളനത്തിലാണ് ഇ.യു നേതാക്കള്‍ യു.എസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനും ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസാ മേയ്ക്കുമെതിരെ പരസ്യ വിമര്‍ശനം നടത്തിയത്.

പുതിയ സാഹചര്യത്തില്‍ യൂറോപ്യന്‍ രാജ്യങ്ങളും യു.എസും തമ്മിലുള്ള ബന്ധത്തില്‍ വലിയ പ്രതീക്ഷകളൊന്നും വേണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്‌സ്വ ഓലന്‍ഡ് മുന്നറിയിപ്പുനല്‍കി. ട്രംപിനും യൂറോപ്യന്‍ നേതാക്കള്‍ക്കുമിടയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി മധ്യസ്ഥതക്ക് ശ്രമം നടത്തിനോക്കിയെങ്കിലും വിജയിച്ചില്ല. ട്രംപിന്റെ മുസ്ലിം നിരോധനം കനത്ത പ്രത്യാഘാതങ്ങളുണ്ടാക്കുമെന്ന് ആസ്‌ട്രേലിയന്‍ ചാന്‍സലര്‍ ക്രിസ്ത്യന്‍ കേണ്‍ അഭിപ്രായപ്പെട്ടു.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായുള്ള അടുപ്പത്തിന്റെ പേരില്‍ ബ്രിട്ടനെതിരെ യൂറോപ്യന്‍ യൂണിയനില്‍ പ്രതിഷേധം ശക്തമാകുന്നതായാണ് സൂചന. ട്രംപിന്റെ സന്ദേശവുമായി മാള്‍ട്ടാ ഉച്ചകോടിയിലെത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി തെരേസ മേയുടെ നടപടിയെ പ്രതിഷേധാര്‍ഹമായാണ് യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ വീക്ഷിക്കുന്നത്.
ട്രംപിന്റെ നയങ്ങളെ സംബന്ധിച്ച് യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ആശങ്ക പരിഹരിക്കാന്‍ തെരേസ മേയുടെ ഇടപെടല്‍ പരാജയപ്പെട്ടു എന്നാണ് സൂചന.

അമേരിക്കയിലെ ജനങ്ങളുമായി തങ്ങള്‍ ട്വിറ്ററിലൂടെ സംവേദിച്ചു കൊള്ളാമെന്നും അതിന് ട്രംപിലൂടെയുള്ള ഇടനില വേണ്ടെന്നുമാണ് ലിത്വാനിയന്‍ പ്രസിഡന്റ് പ്രതികരിച്ചത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആഞ്ചല മെര്‍ക്കലും ഫ്രഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹൊളാന്തെയും തെരേസ മേയുടെ ട്രംപ് ചായ്‌വിനെ ശക്തമായി വിമര്‍ശിച്ചു.എന്നാല്‍ ട്രംപിന്റെ നടപടികളെക്കുറിച്ച് യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ ബോധ്യപ്പെടുത്തുന്നതിനുള്ള അവസരമായാണ് മേയ് ഉച്ചകോടിയെ കാണുന്നത്.

യൂറോപ്യന്‍ യൂണിയന്റെ നിലനില്‍പിനെ പോലും ബാധിക്കുന്ന ഒന്നായാണ് ട്രംപിന്റെ നടപടികളെ നോക്കിക്കാണുന്നതെന്ന് ഹൊളാന്തെ അഭിപ്രായപ്പെട്ടു. ചില വിവാദ നടപടികളിലൂടെ യൂറോപ്യന്‍ യൂണിയന്‍ ന്തെു ചെയ്യണം എന്ത് ചെയ്യേണ്ട എന്ന് തീരുമാനി്കാനുള്ള അധികാരം പോലും അമേരിക്കയിലേക്ക് നിക്ഷിപ്തമാക്കാനാണ് ട്രംപിന്റെ ശ്രമം.യൂറോപ്യന്‍ യൂണിയന്റെ വാണിജ്യബന്ധങ്ങള്‍ സംരക്ഷിക്കാനും മേരിക്കയുടെ നീക്കങ്ങളെ പ്രതിരോധിക്കാനും ശക്തമായ നടപടി ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

നാറ്റോയുമായി പൂര്‍ണ സഹകരണം താന്‍ ഉറപ്പ് നല്കുമ്പോള്‍ തിരിച്ചും അതേതോതിലുള്ള പിന്തുണ നല്‍കണമെന്ന ട്രംപിന്റെ സന്ദേശവുമായാണ് തെരേസ മേയ് ഉച്ചകോടിയില്‍ എത്തിയിരിക്കുന്നത്.എന്നാല്‍ മേയ് ഒഴികെയുള്ള യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെല്ലാം തന്നെ ട്രംപിന്റ കടുത്ത നിലപാടുകളെ സംശയത്തോടെ വീക്ഷിക്കുന്നവരാണ്. ഉച്ചകോടിയുടെ ആദ്യഭാഗത്തു മാത്രമേ തെരേസ മേയ് പങ്കെടുക്കുന്നുള്ളു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.