സ്വന്തം ലേഖകന്‍: ബ്രെക്‌സിറ്റിനു ശേഷം അമേരിക്കയോ യൂറോപ്യന്‍ യൂണിയനോ? മാര്‍ച്ച് 29 ന് ശേഷം ബ്രിട്ടന്റെ വ്യാപാര പങ്കാളി ആരാകുമെന്ന ആശങ്ക ശക്തമാകുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രി തെരേസാ മേയുടെ ബ്രെക്‌സിറ്റ് ഡീല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗീകരിച്ചാല്‍ ട്രംപ് മുന്നോട്ടടുവെച്ച വ്യാപാര കരാര്‍ സാധ്യമാകില്ല എന്നുറപ്പാണ്. അതോടെ അമേരിക്കയും ബ്രിട്ടനും തമ്മിലുള്ള വ്യാപാരബന്ധം ഉലഞ്ഞേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിവേഗത്തില്‍ ബൃഹത്തായ ഒരു വ്യാപാര കരാര്‍ എന്നതാണ് ട്രംപ് മുന്നോട്ടുവെച്ചിരിക്കുന്ന ഉടമ്പടി. എന്നാല്‍ ബ്രക്‌സിറ്റിന് മുന്നോടിയായി പ്രധാനമന്ത്രി തെരേസ മേയ് മുന്നോട്ടു വെച്ചിരിക്കുന്ന ഉടമ്പടി യൂണിയന്‍ അംഗീകരിച്ചാല്‍ അമേരിക്കയുമായുള്ള വ്യാപാരം എങ്ങനെ എന്നത് സംബന്ധിച്ച് ആശയക്കുഴപ്പം നിലനില്‍ക്കുന്നുണ്ട്.
എന്നാല്‍ ആശങ്കള്‍ക്കിടയിലും യു.എസിന്റെ മികച്ച വ്യാപാര കക്ഷി യു.കെ ആണെന്ന് യു.കെയിലെ യു.എസ് അംബാസിഡര്‍ വൂഡി ജോണ്‍സണ്‍ പറഞ്ഞു. എന്നാല്‍ രാജ്യം എങ്ങോട്ടാണ് പോകുന്നത് എന്നത് സംബന്ധിച്ച് ഒരു വ്യക്തമായ ചിത്രം നല്‍കാന്‍ പാര്‍ലമെന്റിന് ആകുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രി തെരേസാമേയുടെ നിലവിലെ പദ്ധതി ട്രംപ് മുന്നേട്ടുവെച്ച ഉടമ്പടി നഷ്ടപ്പെടുത്തുന്നതാണെന്നും ജോണ്‍സണ്‍ തുറന്നടിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല