സ്വന്തം ലേഖകന്‍: റഷ്യന്‍ ഹാക്കര്‍മാരുടെ നുഴഞ്ഞുകയറ്റത്തെക്കുറിച്ച് മുന്നറിയിപ്പുമായി യുഎസും ബ്രിട്ടനും. റഷ്യന്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ സര്‍ക്കാര്‍, ബിസിനസ് കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്കുകളുടെ ഹാര്‍ഡ്‌വെയറുകളില്‍ നുഴഞ്ഞുകയറി റൂട്ടര്‍ ഹാക്കിങ്ങിലൂടെ വിവരങ്ങള്‍ ചോര്‍ത്തുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു.
ഇത്തരത്തില്‍ ഹാക്കിങ് നീക്കങ്ങള്‍ നടത്തുന്ന വന്‍ശൃംഖലയെക്കുറിച്ചാണു യുഎസും ബ്രിട്ടനും മുന്നറിയിപ്പ് നല്‍കുന്നത്. ഈ വിവരങ്ങള്‍ ചാരപ്രവര്‍ത്തനത്തിനുള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നതയാണ് സൂചന.
ബ്രിട്ടനിലെ സൈബര്‍ സെക്യൂരിറ്റി സെന്ററും യുഎസിലെ ഫെഡറല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷനും ചേര്‍ന്ന് സംയുക്ത മുന്നറിയിപ്പ് ഇതാദ്യമാണ്. റഷ്യന്‍ ഹാക്കിങ് പദ്ധതിക്കു ‘ഗ്രിസ്‌ലി സ്റ്റെപ്പ്’ എന്നാണു യുഎസും ബ്രിട്ടനും പേരു നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല