സ്വന്തം ലേഖകൻ: വിമാന യാത്രക്കാർ കോവിഡ് വാക്സീന്റെ രണ്ടും ഡോസും സ്വീകരിച്ചവരാണെങ്കിൽ കോവിഡ് നെഗറ്റീവ് പരിശോധനയ്ക്ക് വിധേയരാകേണ്ടതില്ലെന്ന് സിഡിസിയുടെ അറിയിപ്പിൽ പറയുന്നു. നെഗറ്റീവ് സർട്ടിഫിക്കറ്റും, ക്വാറന്റീനും വാക്സീൻ സ്വീകരിച്ചവർക്ക് ആവശ്യമില്ലെന്ന് സിഡിസി പുറത്തിറക്കിയ ഗൈഡ്‍ലൈൻസിൽ ചൂണ്ടികാണിക്കുന്നു.
എന്നാൽ ചില സംസ്ഥാനങ്ങൾ അവിടെ വിമാനമിറങ്ങുന്നവരോട് ക്വാറന്റീനിൽ പ്രവേശിക്കണെന്ന് ആവശ്യപെടാറുണ്ട്. അത് അനുസരിക്കുവാൻ യാത്രക്കാൻ ബാധ്യസ്ഥരാണെന്നും സിഡിസി വ്യക്തമാക്കിയിട്ടുണ്ട്. അമേരിക്കയിൽ നിന്നും വിദേശ രാജ്യങ്ങളിലേക്കു പോകുന്ന യാത്രക്കാർ വാക്സീൻ സ്വീകരിച്ചിട്ടുണ്ടെങ്കിൽ നെഗറ്റീവ് സർട്ടിഫിക്കറ്റിന്റെ ആവശ്യമില്ലെന്നും, എന്നാൽ വിമാനമിറങ്ങുന്ന രാജ്യങ്ങത്ത് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയിട്ടുണ്ടെങ്കിൽ യാത്രക്കാർ അത് കൈവശം കരുതണമെന്നും സിഡിസി നിർദേശിക്കുന്നു.
വിദേശ രാജ്യങ്ങളിൽ നിന്നും അമേരിക്കയിൽ എത്തുന്ന എല്ലാവരും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് വിമാനതാവളത്തിൽ സമർപ്പിക്കേണ്ടതാണ്. നെഗറ്റീവ് സർട്ടിഫിക്കറ്റ്, ക്വാറന്റീൻ ഒഴിച്ച് നിലവിലുള്ള എല്ലാ കോവിഡ് മാനദണ്ഡങ്ങളും വിമാനയാത്രക്കാർ പാലിക്കണം.
മാസ്ക്, സാമൂഹിക അകലം, എന്നിവയിൽ നിന്നും ആരംയും ഒഴിവാക്കിയിട്ടില്ലെന്നു സിഡിസി അറിയിപ്പിൽ പറയുന്നു. അമേരിക്കയിൽ ഒന്നാംഘട്ട കോവിഡ് വ്യാപനം കുറഞ്ഞു വരുന്നുണ്ടെങ്കിലും, രണ്ടാമതും വ്യാപിക്കുന്നതിനുള്ള സാധ്യത സിഡിസി തള്ളി കളഞ്ഞിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല