സ്വന്തം ലേഖകൻ: യുഎസിൽ കൊവിഡ് വാക്സിൻ വിതരണത്തിനായി ഡോണൾഡ് ട്രംപ് ഒരുക്കിയ സൗകര്യങ്ങളിൽ ബൈഡൻ ഭരണകൂടം അതൃപ്തി രേഖപ്പെടുത്തി. വിവിധ സംസ്ഥാനങ്ങൾക്ക് വാക്സിൻ വിതരണം ചെയ്യുന്നതിനായി തയാറാക്കിയ പദ്ധതിയിൽ പോരായ്മകളുണ്ടെന്ന് ബൈഡന്‍റെ ചീഫ് ഓഫ് സ്റ്റാഫ് റോൺ ക്ലെയിൻ പറഞ്ഞു. അതിനിടെ യു.എസിലെ കൊവിഡ് രോഗികളുടെ എണ്ണം രണ്ടര കോടി പിന്നിട്ടു. ലോകത്തെ കൊവിഡ് ബാധിച്ചവരിൽ കാൽഭാഗവും യു.എസിൽ നിന്നുള്ളവരാണ്.
വാക്സിൻ വിതരണം കൂടുതൽ കാര്യക്ഷമമാകുന്നതോടെ കൊവിഡ് രോഗികളുടെ എണ്ണം കുറയുമെന്നാണ് യു.എസിന്‍റെ പ്രതീക്ഷ. ചില സംസ്ഥാനങ്ങളിൽ ഇപ്പോഴും വാക്സിന് ക്ഷാമം അനുഭവപ്പെടുന്നുണ്ട്. ഇത് പരിഹരിക്കാനാണ് പുതുതായി അധികാരമേറ്റെടുത്ത ബൈഡൻ ഭരണകൂടം ഇപ്പോൾ ശ്രമിച്ചുകൊണ്ടിരിക്കുന്നത്.
ഡോണൾഡ് ട്രംപിന്‍റെ ഭരണത്തിന്‍റെ അവസാന നാളുകളിലെ അനാസ്ഥയാണ് കൊവിഡ് വീണ്ടും പടരാനിടയാക്കിയതെന്നും റോൺ ക്ലെയിൻ വ്യക്തമാക്കി. ബൈഡൻ അധികാരമേറ്റെടുക്കുേമ്പാൾ നഴ്സിങ് ഹോമുകൾക്കും ആശുപത്രികൾക്കും പുറത്ത് വാക്സിൻ വിതരണം കാര്യക്ഷമമായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. യു.എസിൽ ഇതുവരെ 41.4 മില്യൺ ആളുകൾക്കാണ് വാക്സിൻ വിതരണം നടത്തിയത്.
കോവിഡിനെ തുടർന്ന് ഏർപ്പെടുത്തിയ യാത്രനിയന്ത്രണങ്ങളിൽ ബൈഡൻ ഭരണകൂടം ഇളവ് അനുവദിച്ചേക്കില്ലെന്ന് സൂചന. യു.കെ, അയർലൻഡ് തുടങ്ങിയ 26 യുറോപ്യൻ രാജ്യങ്ങളിൽ നിന്നുള്ളവർക്കാണ് യാത്ര നിരോധനം. ഈ പട്ടികയിലേക്ക് ദക്ഷിണാഫ്രിക്കയെ കൂടി ബൈഡൻ കൂട്ടിച്ചേർത്തേക്കും. ജനിതക മാറ്റം സംഭവിച്ച കൊറോണ വൈറസിൽ യു.എസിൽ പടരുന്നത് തടയാനാണ് ബൈഡന്‍റെ നീക്കം. നേരത്തെ യാത്ര നിയന്ത്രണങ്ങളിൽ ഇളവ് അനുവദിക്കുമെന്ന് ഡോണൾഡ് ട്രംപ് വ്യക്തമാക്കിയിരുന്നു.
ബൈഡൻ അധികാരമേൽക്കുന്നതിന് രണ്ട് ദിവസം മുമ്പാണ് യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന സൂചന ട്രംപ് നൽകിയത്. കൊവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റുള്ളവർക്ക് രാജ്യത്ത് പ്രവേശിക്കാൻ അനുമതി നൽകുമെന്നായിരുന്നു ട്രംപ് വ്യക്തമാക്കിയിരുന്നത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി ജെൻ പാസ്കി ഇത് യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കാനുള്ള സമയമല്ലെന്ന് പ്രതികരിച്ചു. പൊതു ആരോഗ്യം ശക്തിപ്പെടുത്തേണ്ട സമയമാണിത്. ഈയൊരു ഘട്ടത്തിൽ യാത്ര നിയന്ത്രണങ്ങൾ പിൻവലിക്കാനാവില്ലെന്ന് അദ്ദേഹം പറഞ്ഞു.
ഫ്രാൻസ് രണ്ടാം ലോക്ക്ഡൌണിലേക്ക്
കൊവിഡ് രോഗികളുടെ എണ്ണം അതിവേഗം ഉയരുന്നതിനിടെ വീണ്ടും ലോക്ഡൗൺ ഏർപ്പെടുത്താനൊരുങ്ങി ഫ്രാൻസ്. ലോക്ഡൗൺ ഏർപ്പെടുത്തേണ്ടി വരുമെന്ന സൂചന ഫ്രാൻസിന്‍റെ മൈഡിക്കൽ ഉപദേഷ്ടാവാണ് നൽകിയത്. രോഗികളുടെ എണ്ണം ഉയർന്നതിനിടെ തുടർന്ന് ഫ്രാൻസിൽ കഴിഞ്ഞയാഴ്ച കർഫ്യു ഏർപ്പെടുത്തിയിരുന്നു. എന്നാൽ, ഇത് ഫലപ്രദമായില്ലെന്നാണ് ഇപ്പോഴത്തെ വിലയിരുത്തൽ.
ഈയാഴ്ച നിർണായകമാണെന്നും അടിയന്തര സാഹചര്യമാണ് നില നിൽക്കുന്നതെന്ന് മുഖ്യ മെഡിക്കൽ ഉപദേഷ്ടാവ് ജീൻ ഫ്രാൻകോസ് ഡെൽഫ്രീസി പറഞ്ഞു. ഫ്രഞ്ച് സർക്കാർ ഇക്കാര്യത്തിൽ ഉടൻ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഫ്രാൻസിലെ ചില സംസ്ഥാനങ്ങളിൽ ഏഴ് മുതൽ ഒമ്പത് ശതമാനം പേർക്ക് യു.കെയിലെ ജനിതക വ്യതിയാനം സംഭവിച്ച കൊറോണ വൈറസാണ്.
ജനിതക മാറ്റം സംഭവിച്ച വൈറസിനെ രണ്ടാമത്തെ പകർച്ചവ്യാധിയായി പരിഗണിക്കണമെന്നും ഡെൽഫ്രീസി ആവശ്യപ്പെട്ടു. അതേസമയം, മറ്റ് യുറോപ്യൻ രാജ്യങ്ങളുമായി താരതമ്യം ചെയ്യുേമ്പാൾ ഫ്രാൻസിൽ സ്ഥിതി ഭേദമാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ആവശ്യെമങ്കിൽ രാജ്യത്ത് ലോക്ഡൗൺ ഏർപ്പെടുത്തുമെന്ന് ഫ്രഞ്ച് പ്രധാനമന്ത്രി വ്യക്തമാക്കിയിരുന്നു.
ഡെന്മാർക്കിൽ ലോക്ക്ഡൌൺ വിരുദ്ധരുടെ കലാപം
പുതിയ കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരായ പ്രതിഷേധം അക്രമാസക്തമായതിനെ തുടർന്ന് ഡെന്മാർക്കിൽ 240-ഓളം ലോക്ക്ഡൗൺ വിരുദ്ധ പ്രകടനക്കാരെ പോലീസ് കസ്റ്റഡിയിലെടുത്തു. രാത്രിയിലുള്ള കർഫ്യൂ ഉൾപ്പടെ, കൂടുതൽ ശക്തമായ രീതിയിലുള്ള കോവിഡ് നിയന്ത്രണങ്ങൾ രണ്ടാം ദിവസത്തിലേക്ക് കടന്നതോടെ തലസ്ഥാനമായ ആംസ്റ്റർഡാമുൾപ്പടെയുള്ള ഡച്ച് നഗരങ്ങളിലും പട്ടണങ്ങളിലും കലാപം പൊട്ടിപ്പുറപ്പെട്ടിരുന്നു. കുറഞ്ഞത് 10 പട്ടണങ്ങളിലും നഗരങ്ങളിലും പോലീസിനെ വിന്യസിച്ചിട്ടുണ്ടെന്ന് ഡച്ച് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്യുന്നു.
ഞായറാഴ്ച്ച ഉച്ചക്ക് സെൻട്രൽ ആംസ്റ്റർഡാമിൽ തടിച്ചുകൂടിയ പ്രതിഷേധക്കാരെ ഒഴിപ്പിക്കാൻ പൊലീസ് ജലപീരങ്കിയും നായകളെയും ഉപയോഗിച്ചിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു. 200 ഒാളം പേർ പെങ്കടുത്തിരുന്നതായും അതിൽ കല്ലും പടക്കവും വലിച്ചെറിഞ്ഞവരെ പൊലീസ് കസ്റ്റഡിയിൽ എടുത്തതായും അവർ വ്യക്തമാക്കി. വാഹനങ്ങൾ കത്തിച്ചും, കല്ലുകളെറിഞ്ഞും, പൊതുമുതലുകൾ നശിപ്പിച്ചുമാണ് കടുത്ത കോവിഡ് നിയന്ത്രണങ്ങൾക്ക് എതിരെ പ്രതിഷേധക്കാർ അമർശം രേഖപ്പെടുത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല