1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 11, 2018

സ്വന്തം ലേഖകന്‍: യുഎസിനെ ഞെട്ടിച്ച് മുന്‍ സൈനികര്‍ക്കായുള്ള വൃദ്ധ സദനത്തില്‍ വെടിവെപ്പ്; നാലുപേര്‍ കൊല്ലപ്പെട്ടു. രണ്ടാം ലോക യുദ്ധത്തിലുള്‍പ്പെടെ അമേരിക്കക്കുവേണ്ടി ആയുധമണിഞ്ഞ മുതിര്‍ന്ന മുന്‍ സൈനികര്‍ക്കായുള്ള അഭയകേന്ദ്രത്തിലെത്തിയാണ് പേരുവെളിപ്പെടുത്താത്ത ആക്രമി വെടിയുതിര്‍ത്തത്. ആക്രമണത്തില്‍ മൂന്നു സ്ത്രീകളും തോക്കുധാരിയും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍.

ജീവനക്കാരാണ് കൊല്ലപ്പെട്ടതെന്നാണ് പ്രാഥമികവിവരം. യു.എസിലെ ഏറ്റവും വലിയ വൃദ്ധസദനങ്ങളിലൊന്നാണ് ആയിരത്തോളം അന്തേവാസികള്‍ പാര്‍ക്കുന്ന, കാലിഫോര്‍ണിയയിലെ സാന്‍ഫ്രാന്‍സിസ്‌കോയില്‍ നിന്ന് 100 കിലോമീറ്റര്‍ മാറി നാപ താഴ്‌വരയിലുള്ള കേന്ദ്രം. വെള്ളിയാഴ്ച രാവിലെ 10 ഓടെ നടന്ന യാത്രയയപ്പ് പാര്‍ട്ടിയില്‍ പങ്കെടുക്കാനെന്ന പേരില്‍ എത്തിയ ആക്രമി നിരന്തരം വെടിയുതിര്‍ത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. തുടര്‍ന്ന്, പാര്‍ട്ടി നടന്ന ഹാളിലുണ്ടായിരുന്ന കൂടുതല്‍ പേരെയും പുറത്താക്കി മൂന്നുപേരെ ബന്ദിയാക്കി.

മിനിറ്റുകള്‍ക്കുള്ളില്‍ സ്ഥലത്തെത്തിയ പൊലീസ് ഇയാളെ മുറിയില്‍നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ തടഞ്ഞുവെച്ചു. എട്ടുമണിക്കൂര്‍ നീണ്ട നീക്കത്തിനുശേഷം മുറിയില്‍ കടന്ന പൊലീസ് മൂന്നുസ്ത്രീകള്‍ക്കൊപ്പം ഇയാളെയും കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തുകയായിരുന്നു. മൂന്നുപേരെയും വെടിവെച്ചുകൊന്ന ശേഷം ഇയാളും വെടിവെച്ച് ആത്മഹത്യ ചെയ്യുകയായിരുന്നുവെന്നാണ് നിഗമനം. പ്രതിയുടെ വിശദാംശങ്ങള്‍ പൊലീസ് പുറത്തുവിട്ടിട്ടില്ല.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.