സ്വന്തം ലേഖകൻ: കോവിഡിനെ തുടര്‍ന്നുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിന് ഇന്ത്യക്കാര്‍ക്കായി ഈ വര്‍ഷം ഇതുവരെ പത്ത് ലക്ഷം നോണ്‍-ഇമിഗ്രന്റ് വീസകള്‍ യുഎസ് എംബസി. വീസകള്‍ ഇന്ത്യയിലെ യുഎസ് അംബാസഡര്‍ എറിക് ഗാര്‍സെറ്റി നേരിട്ട് രഞ്ജു സിംഗിന് കൈമാറി. ബിസിനസ്, യാത്ര, വിദ്യാര്‍ത്ഥി വീസ, ക്രൂ വീസ എന്നിവ ഉള്‍പ്പെടുന്നതാണ് നോണ്‍-ഇമിഗ്രന്റ് വീസ.
ലോകത്തിലെ ഏറ്റവും ശക്തമായ യാത്രാ ബന്ധങ്ങളിലൊന്നായി വിശേഷിപ്പിച്ച് കഴിഞ്ഞ വര്‍ഷം 12 ലക്ഷത്തിലധികം ഇന്ത്യക്കാര്‍ രാജ്യം സന്ദര്‍ശിച്ചതായി യുഎസ് എംബസി പറഞ്ഞു. ലോകത്തൊട്ടാകെ വീസ അപേക്ഷകരില്‍ 10 ശതമാനത്തിലധികം ഇന്ത്യക്കാരാണ്. സ്റ്റുഡന്റ് വീസ അപേക്ഷകരില്‍ 20 ശതമാനവും എച്ച് ആന്ഡ് എല്‍ കാറ്റഗറി (തൊഴില്‍) വീസ അപേക്ഷകരില്‍ 65 ശതമാനവുമാണിത്. യുഎസ് എംബസി പ്രസ്താവനയില്‍ പറയുന്നു.
ഇന്ത്യയുമായുള്ള ഞങ്ങളുടെ പങ്കാളിത്തം ഏറ്റവും പ്രധാനപ്പെട്ട ഉഭയകക്ഷി ബന്ധമാണ്, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ബന്ധങ്ങളിലൊന്നാണ്. വരും മാസങ്ങളില്‍ വീസയുടെ റെക്കോര്‍ഡ് നേട്ടം കൈവരിക്കും ”എറിക ഗാര്‍സെറ്റി പറഞ്ഞു. അടുത്ത വര്‍ഷം ആദ്യം, എച്ച് ആന്ഡ് എല്‍ വിഭാഗം തൊഴില്‍ വീസ അപേക്ഷകര്‍ക്ക് ആഭ്യന്തര വീസ പുതുക്കാന്‍ അനുവദിക്കുന്ന ഒരു പൈലറ്റ് പ്രോഗ്രാം നടപ്പിലാക്കാന്‍ യുഎസ് പദ്ധതിയിടുന്നതായി പ്രസ്താവനയില്‍ പറയുന്നു.
യുഎസില്‍ ആയിരിക്കുമ്പോള്‍ തന്നെ വീസ പ്രോസസ്സ് ചെയ്യാന്‍ കഴിയുന്ന ഇന്ത്യന്‍ ടെക് തൊഴിലാളികള്‍ക്ക് ഈ നീക്കം പ്രയോജനം ചെയ്യുമെന്ന് യുഎസ് പറയുന്നു. എച്ച്-1ബി വീസയുടെ മുക്കാല്‍ ഭാഗവും ഇന്ത്യക്കാര്‍ക്ക് പ്രതിവര്‍ഷം ലഭിക്കുന്നു, അതേസമയം എല്‍1 വീസ സൗകര്യം വലിയൊരു വിഭാഗം ഇന്ത്യന്‍ പൗരന്മാരും ഉപയോഗിക്കുന്നു.
ജനുവരിയില്‍, ആദ്യമായി അപേക്ഷിക്കുന്നവര്‍ക്കുള്ള വീസകള്‍ വേഗത്തില്‍ പ്രോസസ്സ് ചെയ്യുന്നതിനായി യുഎസ് എംബസി ശനിയാഴ്ചകളില്‍ പ്രത്യേക ഇന്റര്‍വ്യൂ സ്ലോട്ടുകള്‍ തുറന്നിരുന്നു. കോവിഡ് -19 കാരണം വീസ അപേക്ഷകള്‍ നടപടിക്രമങ്ങളിലുണ്ടായ പ്രതിസന്ധി പരിഹരിക്കുന്നതിനാണ് പുതിയ പദ്ധതികള്‍.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല