സ്വന്തം ലേഖകന്‍: അമേരിക്കയില്‍ വന്‍ വ്യാജ വിസാ മാഫിയ പിടിയില്‍, അറസ്റ്റിലായവരില്‍ 10 ഇന്ത്യക്കാരും. വ്യാജ വിസയില്‍ വിദേശ വിദ്യാര്‍ഥികളെ കടത്തുന്ന സംഘമാണ് പിടിയിലായത്. 10 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 21 പേരെ അമേരിക്കന്‍ ആഭ്യന്തര സുരക്ഷാ വിഭാഗം നടത്തിയ പരിശോധനയില്‍ പിടികൂടി.
വ്യാജ യൂനിവേഴ്‌സിറ്റികളുടെ പേരില്‍ വിസ നല്‍കി വിദേശികള്‍ക്ക് രാജ്യത്ത് തങ്ങാന്‍ സഹായം നല്‍കിയ റിക്രൂട്ടര്‍മാര്‍, ഇടനിലക്കാര്‍, തൊഴില്‍ദാതാക്കള്‍ എന്നിവരെ ന്യൂയോര്‍ക്, ന്യൂജഴ്‌സി, വാഷിങ്ടണ്‍, വിര്‍ജീനിയ നഗരങ്ങളില്‍നിന്നാണ് കസ്റ്റഡിയിലെടുത്തത്.
വ്യാജ സര്‍വകലാശാലകളുടെ പേരില്‍ വിസ സംഘടിപ്പിച്ചുനല്‍കുന്ന സംഘം പ്രവര്‍ത്തിക്കുന്നെന്ന പരാതിയെ തുടര്‍ന്ന് അന്വേഷണത്തിന്റെ ഭാഗമായി ആഭ്യന്തര സുരക്ഷാ വിഭാഗം ന്യൂജഴ്‌സിയില്‍ വാഴ്‌സിറ്റി പ്രവര്‍ത്തിക്കുന്നതായി അറിയിക്കുകയായിരുന്നു. ഈ വിലാസത്തില്‍ ബന്ധപ്പെട്ട് വിസ സംഘടിപ്പിക്കാന്‍ ശ്രമിച്ചവരാണ് പിടിയിലായത്.
1000ത്തോളം വിദ്യാര്‍ഥികളെയാണ് ഈ യൂനിവേഴ്‌സിറ്റിയില്‍ റിക്രൂട്ട് ചെയ്യപ്പെട്ടത്. ചതിയില്‍പെട്ട ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ലെങ്കിലും കൂടുതലും ഇന്ത്യക്കാരാണെന്നാണ് സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല