1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 16, 2018

സ്വന്തം ലേഖകന്‍: കാറപകടത്തില്‍ മലയിടുക്കില്‍ കുടുങ്ങിയ യുവതിയെ ഏഴു ദിവസത്തിനു ശേഷം രക്ഷപെടുത്തി; ജീവന്‍ നിലനിര്‍ത്തിയത് കാര്‍ റേഡിയേറ്ററിലെ വെള്ളം. ഒരാഴ്ച്ച മുമ്പാണ് പോര്‍ട്ട്‌ലാന്റ് സ്വദേശിനിയായ ഏഞ്ചല ഫെര്‍ണാണ്ടസ് എന്ന ഇരുപത്തിമൂന്നുകാരിയെ കാണാതായത്. പോര്‍ട്ട്‌ലാന്റിലെ വീട്ടില്‍ നിന്ന് ലോസ് ആഞ്ചലോസിലുള്ള സഹോദരിയെക്കാണാന്‍ പോയതായിരുന്നു ഏഞ്ചല.

ഹൈവേയിലെ ഒരു പെട്രോള്‍ പമ്പിന്റെ സിസിടിവിയിലാണ് ഏഞ്ചലയും കാറും അവസാനമായി പതിഞ്ഞത്. ഇത് കേന്ദ്രീകരിച്ചായിരുന്നു അന്വേഷണം. വഴിയില്‍ കുറുകെ ചാടിയ ഏതോ മൃഗത്തെ രക്ഷിക്കാന്‍ വേണ്ടി കാര്‍ വെട്ടിച്ചപ്പോഴാണ് അപകടമുണ്ടായതെന്ന് ഏഞ്ചല പറഞ്ഞു. കാര്‍ മലയിടുക്കിലേക്ക് മുക്കുകുത്തി വീഴുകയായിരുന്നു.

റേഡിയേറ്ററിലെ വെള്ളം കുടിച്ചാണ് താന്‍ ദിവസവും കഴിഞ്ഞതെന്നും ഏഞ്ചല പറഞ്ഞു. രക്ഷാപ്രവര്‍ത്തകര്‍ കണ്ടെത്തുമ്പോള്‍ അര്‍ദ്ധബോധാവസ്ഥയിലായിരുന്നു ഏഞ്ചല. അപകടത്തില്‍ തോളിന് പരിക്കേറ്റിട്ടുണ്ട്. മലയിടുക്കില്‍ നിന്ന് കാര്‍ കടലിലേക്ക് വീണുപോവാതെ ഏഞ്ചല അത്ഭുതകരമായി രക്ഷപ്പെടുകയായിരുന്നുവെന്ന് രക്ഷാപ്രവര്‍ത്തകര്‍ പറഞ്ഞു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.