സ്വന്തം ലേഖകന്‍: 4800 കോടിയുടെ ലോട്ടറിയടിച്ചു, ജോലി വലിച്ചെറിഞ്ഞ് അമേരിക്കന്‍ വനിതയുടെ ആഘോഷം. യു.എസിലെ മസാചൂസറ്റ്‌സിലെ മെഴ്‌സി മെഡിക്കല്‍ സെന്ററില്‍ ജോലിചെയ്യുന്ന മാവിസ് എല്‍ വാന്‍സികിന്‍ എന്ന 53 കാരിക്കാണ് 4860 കോടി രൂപയുടെ (75.87 കോടി ഡോളര്‍) ജാക്‌പോട്ട് അടിച്ചത്. യു.എസ് ചരിത്രത്തിലാദ്യമായാണ് ഒരു വ്യക്തിക്ക് ഇത്രയധികം തുകയുടെ ജാക്‌പോട്ട് ലഭിക്കുന്നത്.
ഇനി മുതല്‍ ജോലിക്കു പോകില്ല. പണം ലഭിക്കാനാണല്ലോ ജോലിയെടുക്കുന്നത്. ആവശ്യത്തിലേറെ പണം കൈയില്‍ കിട്ടിയാല്‍ പിന്നെയെന്തിന് ജോലി ചെയ്ത് വെറുതെ സമയം കളയണം ഇതായിരുന്നു മാവിസ് എല്‍ വാന്‍സികിന്റെ ആദ്യ പ്രതികരണം. ജോലിക്കു വരില്ലെന്ന കാര്യം മാവിസ് ആശുപത്രി അധികൃതരെ അറിയിച്ചിട്ടുണ്ട്.
30 വര്‍ഷം കൊണ്ട് അടിച്ച തുക ഘട്ടംഘട്ടമായി പിന്‍വലിക്കാം. അല്ലെങ്കില്‍ നികുതിയടച്ചതിനു ശേഷം ബാക്കിവരുന്ന 48 കോടി ഡോളര്‍ ഒരുമിച്ചു പിന്‍വലിക്കാം. 32 വര്‍ഷമായി ആശുപത്രിയില്‍ ക്ലര്‍ക്കായി ജോലി ചെയ്യുകയാണിവര്‍. ഒരു ദിവസം വൈകീട്ട് ജോലി കഴിഞ്ഞു മടങ്ങുമ്പോള്‍ തമാശക്കാണ് കടയില്‍നിന്ന് ജാക്‌പോട്ട് ടിക്കറ്റെടുത്തത്.
രണ്ടു മക്കളാണ് മാവിസിന്. അഞ്ചു ടിക്കറ്റുകളാണ് ഇവര്‍ എടുത്തത്. അതില്‍ മൂന്നെണ്ണത്തിന്റെ നമ്പര്‍ ബന്ധുക്കളുടെ ജനനതീയതിയായി വരുന്ന അക്കങ്ങളായിരുന്നു. ഈ ടിക്കറ്റുകളാണ് ഭാഗ്യം കൊണ്ടുവന്നത്. 2012 ലാണ് ഇതിനു മുമ്പ് മൂന്നു പേര്‍ക്ക് 65.6 കോടി ഡോളറിന്റെ സമ്മാനം ലഭിച്ചത്. 2016 ല്‍ മൂന്നുപേര്‍ 160 കോടി ഡോളറിന്റെ ജാക്‌പോട്ട് തുക പങ്കിട്ടിരുന്നു. ഈ രണ്ടു റെക്കോര്‍ഡുകളും തകര്‍ത്തിരിക്കുകയാണ് മാവിസ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല