1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 24, 2019

സ്വന്തം ലേഖകൻ: വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം യു​എ​സി​നൊ​പ്പം കൈ​കോ​ർ​ത്ത​തു പാ​ക്കി​സ്ഥാ​ൻ ന​ട​ത്തി​യ ഏ​റ്റ​വും വ​ലി​യ മ​ണ്ട​ത്ത​ര​മാ​യി​രു​ന്നെ​ന്നു പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ. യു​എ​സി​നൊ​പ്പം കൈ​കോ​ർ​ത്ത ജ​ന​റ​ൽ പ​ർ​വേ​സ് മു​ഷാ​റ​ഫി​ന്‍റെ തീ​രു​മാ​ന​ത്തെ വി​മ​ർ​ശി​ച്ച് ന്യു​യോ​ർ​ക്കി​ൽ സം​സാ​രി​ക്ക​വെ​യാ​യി​രു​ന്നു ഇ​മ്രാ​ന്‍റെ പ​രാ​മ​ർ​ശം.

1980-ക​ളി​ൽ സോ​വി​യ​റ്റ് യൂ​ണി​യ​ൻ അ​ഫ്ഗാ​നി​സ്ഥാ​ൻ, പാ​ക്കി​സ്ഥാ​ൻ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കു യു​എ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ക​ട​ന്നു​ക​യ​റ്റം ന​ട​ത്തി​യ​പ്പോ​ൾ, പാ​ക്കി​സ്ഥാ​ൻ ചാ​ര​സം​ഘ​ട​ന​യാ​യ ഐ​എ​സ്ഐ ലോ​ക​മെ​ന്പാ​ടു​മു​ള്ള ഭീ​ക​ര​രെ സോ​വി​യ​റ്റു​ക​ൾ​ക്കെ​തി​രേ വി​ശു​ദ്ധ​യു​ദ്ധം ന​ട​ത്തു​ന്ന​തി​നാ​യി ക്ഷ​ണി​ച്ചു. സോ​വി​യ​റ്റു​ക​ൾ​ക്കെ​തി​രേ പോ​രാ​ടു​ന്ന​തി​നു ഭീ​ക​ര​രെ സൃ​ഷ്ടി​ച്ചു. അ​പ്പോ​ൾ ജി​ഹാ​ദി​ക​ൾ ഹീ​റോ​ക​ളാ​ണ്. 1989-ൽ ​സോ​വി​യ​റ്റ് അ​ഫ്ഗാ​ൻ വി​ട്ടു. ഇ​പ്പോ​ൾ യു​എ​സും അ​ഫ്ഗാ​ൻ വി​ടു​ന്നു. ഇ​പ്പോ​ൾ ഈ ​സം​ഘ​ങ്ങ​ൾ പാ​ക്കി​സ്ഥാ​ന്‍റെ മാ​ത്രം ഉ​ത്ത​ര​വാ​ദി​ത്ത​മാ​യി- ഇ​മ്രാ​ൻ പ​റ​ഞ്ഞു.

9/11 വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​നു​ശേ​ഷം പാ​ക്കി​സ്ഥാ​ൻ ഭീ​ക​ര​ത​യ്ക്കെ​തി​രാ​യ യു​ദ്ധ​ത്തി​ൽ യു​എ​സി​നൊ​പ്പം കൈ​കോ​ർ​ത്തു. ഇ​പ്പോ​ൾ പാ​ക്കി​സ്ഥാ​ൻ ഒ​റ്റ​യ്ക്ക് ആ ​ഭീ​ക​ര​ർ​ക്കെ​തി​രേ പോ​രാ​ടേ​ണ്ടി വ​രു​ന്നു. വി​ദേ​ശ ക​ട​ന്നു​ക​യ​റ്റ​ത്തി​നെ​തി​രേ പോ​രാ​ടു​ന്ന​ത് വി​ശു​ദ്ധ​ യു​ദ്ധ​മാ​ണെ​ന്നാ​ണ് അ​വ​രെ പ​ഠി​പ്പി​ച്ച​ത്. എ​ന്നാ​ൽ യു​എ​സ് അ​ഫ്ഗാ​നി​സ്ഥാ​നി​ൽ എ​ത്തി​യ​പ്പോ​ൾ അ​ത് ഭീ​ക​ര​ത​യാ​യി മാ​റി​യെ​ന്നും ഇ​മ്രാ​ൻ കു​റ്റ​പ്പെ​ടു​ത്തി. ഈ ​വി​ഷ​യ​ത്തി​ൽ പാ​ക്കി​സ്ഥാ​ൻ ഇ​ട​പെ​ടാ​ൻ പാ​ടി​ല്ലാ​യി​രു​ന്നെ​ന്നും നി​ഷ്പ​ക്ഷ​ത പാ​ലി​ക്കേ​ണ്ടി​യി​രു​ന്നെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

2001-ൽ ​യു​എ​സ് സൈ​ന്യം എ​ത്തു​ന്ന​തി​നു മു​ന്പ് അ​ഫ്ഗാ​നി​സ്ഥാ​നി​ലെ താ​ലി​ബാ​ൻ ഭ​ര​ണ​കൂ​ട​ത്തി​നു​നേ​രെ പാ​ക്കി​സ്ഥാ​ൻ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ത്തി​യി​രു​ന്നു. വേ​ൾ​ഡ് ട്രേ​ഡ് സെ​ന്‍റ​ർ ആ​ക്ര​മ​ണ​ത്തി​നു പി​ന്നാ​ലെ യു​എ​സ് അ​ഫ്ഗാ​നി​ൽ സൈ​നി​ക ന​ട​പ​ടി ആ​രം​ഭി​ച്ച​പ്പോ​ൾ, താ​ലാ​ബാ​നെ​തി​രാ​യ ന​ട​പ​ടി​ക​ൾ​ക്കു പാ​ക്കി​സ്ഥാ​ൻ പി​ന്തു​ണ ന​ൽ​കി. ഇ​തി​നെ​യാ​ണ് ഇ​പ്പോ​ൾ ഇ​മ്രാ​ൻ വി​മ​ർ​ശി​ക്കു​ന്ന​ത്.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.